കൊച്ചി: പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിന് വിദേശ സഹായം സ്വീകരിക്കുന്നതിലെ നിലപാട് കേന്ദ്രസർക്കാർ മാറ്റണമെന്ന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എറണാകുളത്ത് ചേർന്ന വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പ്രധാനമന്ത്രി കേരളം സന്ദർശിക്കാൻ വന്നപ്പോൾ പ്രതിപക്ഷ നേതാവിനെ സഹകരിപ്പിക്കാത്തതിൽ പ്രതിഷേധമുണ്ടെ്. പ്രധാനമന്ത്രിയുടെ ഓഫീസ് രാഷ്ട്രീയക്കളിക്ക് കൂട്ടുനിൽക്കരുതായിരുന്നെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. പ്രളയ ബാധിത മേഖലയിലെ ശുചീകരണ പ്രവർത്തനങ്ങളിൽ മുഴുവൻ കോൺഗ്രസ് പ്രവർത്തകരും പങ്കെടുക്കണമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |