പത്തനംതിട്ട: പ്രളയക്കെടുതിയിൽ തകർന്ന പമ്പാനദിക്കരയിൽ സൈന്യം രണ്ട് ബെയ്‌ലി പാലങ്ങൾ നിർമ്മിക്കും. സെപ്‌തംബർ 15ന് മുമ്പ് ഇതിന്റെ പണികൾ പൂർത്തീകരിക്കുമെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് സൈന്യവും പൊലീസും ദേവസ്വം ഉദ്യോഗസ്ഥരും നടത്തിയ ചർച്ചയിൽ സൈനിക ആസ്ഥാനവുമായും കേന്ദ്ര പ്രതിരോധ സെക്രട്ടറിയുമായും ചർച്ച നടത്താൻ ദേവസ്വം സെക്രട്ടറി കെ.ആർ.ജ്യോതിലാലിനെ ചുമതലപ്പെടുത്തി.
പ്രളയത്തിൽ തകർന്ന രണ്ട് പാലങ്ങൾ പുനർനിർമ്മിക്കാനാണ് തീരുമാനമായിരിക്കുന്നത്. 12 മീറ്റർ വീതിയുള്ളതാണ് പാലം. ഭക്തരെ കടത്തിവിടുന്നതിനായി മണ്ണ് നീക്കി പാലം പണി ആരംഭിക്കും. താൽക്കാലിക ശൗചാലയങ്ങൾ പമ്പയിൽ പണിയാനും തീരുമാനമായിട്ടുണ്ട്.
കെ.എസ്.ആർ.ടി.സി സ്റ്റേഷനിൽ നിന്ന് പമ്പയിലേക്ക് വരുന്ന പാത വൺവേയാക്കാൻ വനംവകുപ്പുമായി ആലോചിച്ച് തീരുമാനിക്കും. നിലയ്‌ക്കൽ ബേസ് ക്യാമ്പ് ആക്കിക്കൊണ്ട് ഭക്തരെ പമ്പയിലേക്ക് എത്തിക്കാനും അവലോകനയോഗത്തിൽ തീരുമാനമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |