തിരുവനന്തപുരം: സർക്കാർ നൽകാമെന്ന് പറഞ്ഞ 3,800 രൂപ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന പലർക്കും ലഭിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എറണാകുളം പറവൂർ ശ്രീനാരായണ ഹയർ സെക്കന്ററി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെ താമസക്കാരാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. സർക്കാർ പിന്നീട് പ്രഖ്യാപിച്ച പതിനായിരം രൂപ അവരിൽ ഒരാൾക്ക് പോലും ലഭിച്ചില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
സന്നദ്ധ സംഘടനകളും നല്ലമനുഷ്യരും കൈയ്യയച്ചു സഹായിക്കുന്നത് കൊണ്ടാണ് ദുരിതാശ്വാസക്യാമ്പുകൾ നടന്നുപോകുന്നത്. സർക്കാരിന്റെ സാമ്പത്തിക സഹായം ഇല്ലാതെ തന്നെ ക്യാമ്പുകൾ നടന്നുപോകുന്നതിനാൽ പ്രഖ്യാപിച്ചിരിക്കുന്ന ധനസഹായം വേഗം വിതരണം ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |