പനമരം: വയനാട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് വസ്ത്രങ്ങളും ക്ലീനിംഗ് സാധനങ്ങളും കടത്താൻ ശ്രമിച്ച രണ്ട് റവന്യു ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തു. പനമരത്തെ ക്യാമ്പിൽ നിന്ന് സാധനങ്ങൾ കടത്താൻ ശ്രമിച്ച പനമരം സെപ്ഷ്യൽ വില്ലേജ് ഓഫീസറായ എം.പി ദിനേശൻ വില്ലേജ് അസിസ്റ്റന്റ് സിനിഷ് എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തെ തുടർന്ന് മറ്റു ക്യാമ്പുകളിലെ സാധനസാമഗ്രികളുടെ പട്ടിക തയാറാക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു. മാനന്തവാടി കോടതിയിൽ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
രാത്രി രണ്ടുമണിയോടെയാണ് ഇരുവരും സ്വകാര്യ വാഹനത്തിൽ ഹൈസ്‌കൂളിലെ ക്യാമ്പിലെത്തി സാധനങ്ങൾ കടത്താൻ ശ്രമിച്ചത്. തുടർന്ന് ക്യാമ്പിലുള്ളവർ തടഞ്ഞുവെച്ച് തഹസിൽദാരെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് തഹസിൽദാരുടെ പരാതിയിൽ പൊലീസെത്തി ഇരുവരെയും അറസ്റ്റ് ചെയ്തു. നേരത്തെയും ഇത്തരം സംഭവങ്ങൽ നടന്നിട്ടുണ്ടെന്നാണ് ക്യമ്പിലുള്ളവർ പറയുന്നത്. ദുരന്തബാധിതർക്കായി എത്തിക്കുന്ന സാധനങ്ങളോന്നും ലഭിക്കുന്നില്ലെന്നും ഇവർ ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |