തിരുവല്ല: വെള്ളപൊക്കത്തിനിടെ കാണാതായ റിട്ടയേർഡ് വില്ലേജ് ഓഫീസറുടെ മൃതദേഹം കണ്ടെത്തി. പെരിങ്ങര മിടാവേലിൽ സജിലാലിന്റെ (57) മൃതദേഹമാണ് ഇന്നലെ ഉച്ചയോടെ വീടിന് സമീപത്തുള്ള കൂരാച്ചാൽ പാടശേഖരത്തിൽ നിന്നും കണ്ടെത്തിയത്.
വെള്ളം കയറിയ വീട്ടിൽ നിന്ന് ഭാര്യ, മകന്റെ ഭാര്യ, കുഞ്ഞ് എന്നിവരെ സുരക്ഷിതമായി മറ്റൊരു വീട്ടിലാക്കി മരുന്ന് എടുക്കാനായി തിരികെ വീട്ടിലേക്ക് വരുന്നതിനിടെയാണ് സജിലാലിനെ കാണാതാകുന്നത്. ഇക്കഴിഞ്ഞ 16നായിരുന്നു സംഭവം. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട് അഗ്നിശമന സേനയുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് വീടിന് 500 മീറ്റർ അകലെനിന്നും മൃതദേഹം കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |