TRENDING THIS WEEK
തേനൂറും അഭ്യാസം... കെട്ടിടങ്ങളിലും മറ്റും തേനീച്ചകൾ ഒരുക്കിയ കൂട്ടിൽ നിന്ന് തേൻ കവർന്നശേഷം വഴിയോരങ്ങളിൽ വലിയ വിലയ്ക്ക് വില്ക്കുന്ന അന്യസംസ്ഥാനക്കാരെ ഇപ്പോൾ ധാരാളമായി കാണാം. അതിസാഹസികമായാണ് ഇവർ തേനീച്ചകളെ തുരത്തി തേനെടുക്കുന്നത്. ആലപ്പുഴ ജില്ലയിലെ പാണാവള്ളി നീലംകുളങ്ങരയിലെ കേരള വാട്ടർ അതോറിറ്റിയുടെ ജലസംഭരണിയിലെ കൂട്ടിൽ നിന്ന് തേനെടുക്കുന്ന കാഴ്ച.
നടിയും നർത്തകയുമായ ശോഭന പാലക്കാട് മീറ്റ് ദി പ്രസ്സിൽ സംസാരിക്കുന്നു.
കെ.എസ്.ടി.എയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരം ഇ.കെ. നായനാർ പാർക്കിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം നിർവ്വഹിക്കാൻ നിശ്ചയിച്ചിരുന്നതിൽ നിന്ന് അരമണിക്കൂർ മുമ്പേ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ആളൊഴിഞ്ഞ സദസ്സിലൂടെ വേദിയിലേക്ക് പോകുന്നു.
തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച ജല രക്ഷ ജീവരക്ഷ ജില്ലാതല ഉദ്ഘാടന ചടങ്ങിന് വിതരണം ചെയ്ത ആലീലയിൽ തീർത്ത ബാഡ്ജ് ധരിച്ച് കളക്ടർ ടി.വി അനുപമ.
ആറ്റുകാൽ ഉത്സവത്തിന്റെ രണ്ടാം ദിവസം നടന്ന നാദം നൃത്തശില്പം.
ലോകകേരളസഭയിൽ പങ്കെടുക്കാൻ യു.എ.ഇയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, പത്നി കമല, വ്യവസായി എം.എ. യൂസഫലി എന്നിവർ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ.
ജാഥയ്ക്കിടയിലെ വീട്ടുകാര്യം ...
അമ്മേ മഹാമായേ... ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ പൊങ്കാല ഉൽസവത്തിനു തുടക്കം കുറിച്ചുള്ള കാപ്പുകെട്ടി കുടിയിരുത്തൽ ചടങ്ങിനു ശേഷം ദീപം തൊഴുന്ന ഭക്തർ.
തേനൂറും അഭ്യാസം... കെട്ടിടങ്ങളിലും മറ്റും തേനീച്ചകൾ ഒരുക്കിയ കൂട്ടിൽ നിന്ന് തേൻ കവർന്നശേഷം വഴിയോരങ്ങളിൽ വലിയ വിലയ്ക്ക് വില്ക്കുന്ന അന്യസംസ്ഥാനക്കാരെ ഇപ്പോൾ ധാരാളമായി കാണാം. അതിസാഹസികമായാണ് ഇവർ തേനീച്ചകളെ തുരത്തി തേനെടുക്കുന്നത്. ആലപ്പുഴ ജില്ലയിലെ പാണാവള്ളി നീലംകുളങ്ങരയിലെ കേരള വാട്ടർ അതോറിറ്റിയുടെ ജലസംഭരണിയിലെ കൂട്ടിൽ നിന്ന് തേനെടുക്കുന്ന കാഴ്ച.
കാട് വിട്ട്... തീറ്റ തേടി നാട്ടിൽ എത്തിയ മയിലുകൾ പാലക്കാട് എടത്തറ കിഴക്കഞ്ചേരിക്കാവിന് സമീപം പണിപുരോഗമിക്കുന്ന കെട്ടിടത്തിന് മുകളിൽ കൂട്ടത്തോടെ നിൽക്കുന്നു.