കൈത്താങ്ങായി പീസ് വാലി

Thu 01 Aug 2024 06:30 PM IST
kothamangalam

കോതമംഗലം: പീസ് വാലി വയനാട്ടിലെ ദുരിതബാധിതർക്കായി 20 വീടുകൾ നിർമ്മിച്ചു നൽകും. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പീസ് വാലിയുടെ ഭവന പദ്ധതി ഒരുങ്ങുന്നു. പീസ് വാലി ഭാരവാഹികളും സഹകാരികളും ചേർന്ന് വീടിന്റെ നിർമ്മാണം സ്പോൺസർ ചെയ്യും. ഒരുവീടിന് ആറ് മുതൽ ഏഴ് ലക്ഷം രൂപയാണ് നിർമ്മാണച്ചെലവ്. ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിനെ സന്ദർശിച്ച് ഭവനപദ്ധതിയുടെ വാഗ്ദാനം അറിയിച്ചു. കൊച്ചി മേയർ എൻ. അനിൽകുമാർ,​ പീസ് വാലി പ്രവർത്തക സമിതി അദ്ധ്യക്ഷൻ കെ.എ. ഷെമീർ, രാജീവ് പള്ളുരുത്തി, സാബിത് ഉമർ എന്നിവർ സന്നിഹിതരായിരുന്നു. വിവരങ്ങൾക്ക്: 9447228847, 9947922791

MORE NEWS
ജലപാതകൾ ഫലപ്രദമായി വിനിയോഗിക്കണം: വിദഗ്ദ്ധർ
ഭരണഘടന സംരക്ഷിക്കേണ്ടത് ഉത്തരവാദിത്വം: കാതോലിക്ക ബാവാ
കൊച്ചി എൻ.ഐ.എ കോടതികളുടെ സുരക്ഷ കൂട്ടാൻ 26.47 ലക്ഷം
ട്രെയിനിനു മുകളിൽ കയറ്റി: ഫാക്ടിലെ താത്കാലിക ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.