കൊച്ചി: പ്രമുഖ ഉരുക്ക് ബ്രാൻഡായ പുൾകിറ്റ് ടി.എം.ടിയുടെ 'ലാബ് ഓൺ വീൽസ്' കേരളത്തിൽ ആരംഭിച്ചു. ഉപഭോക്താക്കൾ, ബിൾഡർമാർ, ഡീലർമാർ തുടങ്ങിയവർക്ക് ടി.എം.ടി ബാറുകളുടെ ഗുണമേന്മാ പരിശോധന എളുപ്പത്തിൽ നടത്താനാകും.
ടി.എം.ടി ബാറുകളുടെ സവിശേഷതകളും ഗുണമേന്മയും കൃത്യമായും വേഗത്തിലും പരിശോധിക്കാവുന്ന ഉപകരണങ്ങൾ ഉൾപ്പെട്ടതാണ് 'ലാബ് ഓൺ വീൽസ്.
പുൾകിറ്റ് ടി.എം.ടി കേരളത്തിലെ സാന്നിദ്ധ്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ലാബ് ഓൺ വീൽസ് നടപ്പാക്കിയതെന്ന് പുൾകിറ്റ് ടി.എം.ടി ഡയറക്ടർ ഭരത് ഗാർഗ് പറഞ്ഞു.
പുൾകിറ്റ് 550 ഡി, 550 ഡി.സി.ആർ.എസ് എന്നീ ഗുണമേന്മയുള്ള ടി.എം.ടി ബാറുകളും വിപണിയിലെത്തിച്ചിട്ടുണ്ട്. ഡി.ജി.എം (ഓപ്പറേഷൻസ്) ദീപ ജി. മേനോൻ, എ.ജി.എം (മാർക്കറ്റിംഗ്) റൂബൻ ചെറി മാമൻ, മാർക്കറ്റിംഗ് ഡയറക്ടർ രാഹുൽ ജെയിൻ, പബ്ലിക് റിലേഷൻസ് മാനേജർ രാധാകൃഷ്ണൻ നായർ എന്നിവരും പങ്കെടുത്തു.