നിള കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട് ഗാർഡൻ തിയേറ്റർ ഉദ്ഘാടനം

Mon 19 May 2025 12:33 AM IST
soorya
ക്ലാപ്പനയിൽ നിള കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗാർഡൻ തിയേറ്ററിന്റെ ഉദ്ഘാടനം സൂര്യ ഡയറക്ടറും സംഗീത നാടക അക്കാഡമി മുൻ ചെയർമാനുമായ സൂര്യാ കൃഷ്ണമൂർത്തി നിർവഹിക്കുന്നു

കൊല്ലം: ക്ലാപ്പനയിൽ നിള കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗാർഡൻ തിയേറ്ററിന്റെ ഉദ്ഘാടനം സൂര്യ ഡയറക്ടറും സംഗീത നാടക അക്കാഡമി മുൻ ചെയർമാനുമായ സൂര്യാ കൃഷ്ണമൂർത്തി നിർവഹിച്ചു.
നാടകമടക്കമുള്ള കലകളുടെ പരിശീലനത്തിനും പ്രദർശനത്തിനുമായായാണ് ഗാർഡൻ തിയേറ്റർ ഒരുക്കിയിട്ടുള്ളത്. നിരവധി ഫലക്ഷങ്ങളും പൂച്ചെടികളും അലങ്കാര ചെടികളും പച്ചക്കറിവിളകളും നിറഞ്ഞ ഗാർഡൻ തിയേറ്ററിൽ ശബ്ദ _ പ്രകാശ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷനായ ചടങ്ങിൽ ചെറുന്നിയൂർ ജയപ്രസാദ് രചിച്ച അഞ്ച് നാടകങ്ങളുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, നോവലിസ്റ്റും നാടക സംവിധായകനുമായ കലവൂർ രവികുമാറിന് നൽകി പ്രസിദ്ധീകരിച്ചു. കുട്ടികൾ അടക്കമുള്ള വിവിധ തലമുറകളിൽപ്പെട്ട അൻപതോളം കലാകാരന്മാർ അവതരിപ്പിയ്ക്കുന്ന 'ബാലികാ വസന്തം' എന്ന നാടകത്തിന്റെ പോസ്റ്റർ പ്രകാശനം സി.ആർ. മഹേഷ് എം.എൽ.എ നിർവഹിച്ചു. നാടകകൃത്ത് മുഹാദ് വെമ്പായം, ക്ലാപ്പന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ. മിനിമോൾ, വാർഡ് മെമ്പർ പി.തങ്കമണി എന്നിവർ പങ്കെടുത്തു. നിള കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാർ ആർട്ടിസ്റ്റ് സുജാതൻ സ്വാഗതവും ജനറൽ കൺവീനർ ബിനു ലാൽ ലാൻഡ് മാർക്ക് നന്ദിയും പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും പ്രമുഖ നാടക സീരിയൽ രചയിതാവ് ചെറുന്നിയൂർ ജയപ്രസാദ് ആമുഖ പ്രഭാക്ഷണം നടത്തി.
ഗാർഡൻ തിയേറ്റർ ഉത്ഘാടനത്തിന് മുന്നോടിയായി മേയ് 11 ന് തിരക്കഥാകൃത്തും സിനിമാ സീരിയൽ സംവിധായകനുമായ ഡോ.എസ്.ജനാർദ്ദനൻ ഉദ്ഘാടനം ചെയ്ത് നാടകരംഗത്തെ പ്രമുഖർ പരിശീലനം നൽകിയ പരിശീലന ക്യാമ്പിൽ പങ്കെടുത്തവർ അവതരിപ്പിച്ചവിവിധ കലാപരിപാടികളുടെ അവതരണവും നടന്നു.

MORE NEWS
ബോണസ് തീർപ്പാക്കി
ബി.ജെ.പി തിരുവനന്തപുരം മേഖലാ ശില്പശാല
ഓണം സുരക്ഷിതമാക്കാൻ സിറ്റി പൊലീസ്
അർബൻ ബാങ്കിനെതിരെ നടത്തുന്ന അപവാദപ്രചാരണം അവസാനിപ്പിക്കണം
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.