ചെന്നൈ: ശ്രീ ഗോകുലം ഗ്രൂപ്പിന്റെ സ്റ്റാഫ്ഡേ ആഘോഷം ചെന്നൈയിൽ നടന്നു. ശ്രീ ഗോകുലം ഗ്രൂപ്പ് ഒഫ് കമ്പനികളുടെ സ്ഥാപകനും ചെയർമാനുമായ ഗോകുലം ഗോപാലന്റെ ജന്മദിനമായ ജൂലായ് 23 ആണ് സ്റ്റാഫ്ഡേയായി ആഘോഷിക്കുന്നത്. ചെന്നൈ തേനാംപേട്ടയിലുള്ള കാമരാജർ ഓഡിറ്റോറിയത്തിലാണ് ആഘോഷങ്ങൾ നടന്നത്.
നടന്മാരായ മോഹൻലാൽ, ശരത്കുമാർ, ജയറാം, കാളി ദാസ് ജയറാം, ദിലീപ്, ആര്യ, എസ്. ജെ. സൂര്യ, റെഡിൻ കിങ്സ്ലി, മിർച്ചി ശിവ, ഡാൻസ് മാസ്റ്റർ ചാണ്ടി, പാർവതി ജയറാം, 'വേൽസ് യൂണിവേഴ്സിറ്റി' വൈസ് ചാൻസിലർ പ്രീത ഗണേഷ്, ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, കൊട്ടിയൂർ അമ്പലം പ്രസിഡന്റ് രവി, 'ഏഷ്യാനെറ്റ്' മാധവൻ, 'ലൈക്ക പ്രൊഡക്ഷൻസ് ' തമിഴ് കുമരൻ, റെഡ് ജയന്റ് മൂവീസ് ചെമ്പകമൂർത്തി തുടങ്ങിയ പ്രമുഖരും ഗോകുലം ഗോപാലന്റെ കുടുംബാംഗങ്ങളും ജീവനക്കാരും പങ്കെടുത്തു. ശ്രീ ഗോകുലം ഗ്രൂപ്പ് ഒഫ് കമ്പനികളുടെ മാനേജിംഗ് ഡയറക്ടർ ബൈജു ഗോപാലൻ, വൈസ് ചെയർമാൻ വി.സി.പ്രവീൺ എന്നിവർ സംസാരിച്ചു.