റിയൽമി 15 സീരിസ് കേരള വിപണിയിൽ

Sat 26 Jul 2025 12:49 AM IST
realme

കൊച്ചി: ഏറെ പ്രതീക്ഷയോടെ ടെക് ലോകം കാത്തിരുന്ന റിയൽമിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണുകളായ റിയൽമി 15, റിയൽമി 15 പ്രോ എന്നീ മോഡലുകളുടെ വിപണനോദ്‌ഘാടനം കൊച്ചിയിൽ നടന്നു. പുതിയ റിയൽമി 15 സീരീസ് സ്മാർട്ട്ഫോണുകളിൽ നിരവധി മികച്ച ഫീച്ചറുകളുണ്ട്. 6.8 ഇഞ്ച്, 144Hz റിഫ്രഷ് റേറ്റോട് കൂടിയ 1.5K ക്വാഡ്-കർവ്ഡ് OLED 4500nits പീക്ക് ബ്രൈറ്റ്നസ് ഡിസ്‌പ്ളേയാണ് പ്രധാനം. റിയൽമി 15 പ്രോയിൽ റിയൽമി 15-ന് സമാനമായ 6.8 ഇഞ്ച് 144Hz 1.5K ക്വാഡ്-കർവ്ഡ് AMOLED ഡിസ്‌പ്ളേയുണ്ട്.

മികച്ച പ്രകടനത്തിനായി SD 7 Gen 4 (1100K+) പ്രോസസ്സറാണുള്ളത്. ഫോട്ടോ ക്വാളിറ്റിയിൽ മികച്ച അനുഭവം നൽകാനായി 50MP IMX882 OIS പ്രൈമറി സെൻസറിനൊപ്പം 8MP അൾട്രാ-വൈഡ് ലെൻസുമായാണ് റിയൽമി 15ന്റെ റിയർ ക്യാം വരുന്നത്.

പ്രത്യേകതകൾ

ലക്ഷ്വറി മെറ്റീരിയൽ ഡിസൈൻ, 7000mAh ബാറ്ററി, 80W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട്, AI എഡിറ്റ് ജീനി, AI പാർട്ടി മോഡ്, ഡ്യുവൽ സ്പീക്കർ, 4K 60FPS വീഡിയോ റെക്കോർഡിംഗ്, IP69 വാട്ടർ, ഡസ്റ്റ് റെസിസ്റ്റൻസ് തുടങ്ങിയ ഫീച്ചറുകൾ ഇരു മോഡലുകളിലും ലഭ്യമാണ്.

MORE NEWS
വായ്പാ പലിശ ഇത്തവണ കുറച്ചേക്കില്ല
മൂന്ന് ദിവസം കൊണ്ട് കുറഞ്ഞത് 1760 രൂപ; സ്വർണം വാങ്ങാൻ മോഹിച്ചവർക്ക് മികച്ച അവസരം, ഇന്നത്തെ നിരക്കറിയാം
ഔദ്യോഗിക ഭാഷ കാര്യനയത്തിന് എസ്.ബി.ഐയ്ക്ക് പുരസ്‌കാരം
വിൽപ്പന സമ്മർദ്ദത്തിൽ ഇടറി വിപണികൾ
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.