കൊച്ചിയിൽ സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് വിദ്യാർത്ഥി മരിച്ചു

Sat 26 Jul 2025 01:43 PM IST
accident

കൊച്ചി: സ്വകാര്യ ബസിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. എറണാകുളം തേവരയിലാണ് സംഭവം. തേവര എസ്‌എച്ച് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥി ഗോവിന്ദ് (19) ആണ് മരിച്ചത്.

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്. എറണാകുളം നോർത്ത് ടൗൺ ഹാളിന് സമീപമുള്ള പാലം ഇറങ്ങിവരികയായിരുന്നു ഗോവിന്ദ്. പിന്നാലെ അമിത വേഗതയിൽ വരികയായിരുന്നു സ്വകാര്യ ബസ്. ഇതിനിടെ സ്‌കൂട്ടറിന്റെ ഹാൻഡിൽ ബസിന്റെ ഒരു ഭാഗത്ത് തട്ടി തെറിച്ച് ബസിനടിയിലേക്ക് വീഴുകയുമായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ ഗോവിന്ദിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണം സംഭവിച്ചിരുന്നു.

ഏരൂർ റൂട്ടിലോടുന്ന നന്ദനം എന്ന ബസാണ് അപകടത്തിനിടയാക്കിയത്. ഗോവിന്ദിന്റെ മൃതദേഹം ഇപ്പോൾ എറണാകുളം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

MORE NEWS
 കോഓപ്പറേറ്റീവ് മാനേജ്മെന്റ് പ്രോഗ്രാം @ കാനഡ
സുരക്ഷയുടെ ഉത്തരവാദിത്വം പ്രഥമാദ്ധ്യാപകർക്കല്ല: കെ.പി.എസ്.എച്ച്.എ
പള്ളിവാസൽ വിപുലീകരണ പദ്ധതി: ഉദ്ഘാടനം ഉടൻ
അടൂർ കാലാതിവർത്തിയായ ചലച്ചിത്രകാരൻ: പി.എസ്.ശ്രീധരൻപിള്ള
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.