കുട്ടികൾക്ക് നാടിനോട്  താത്പര്യം ഉണ്ടാവാൻ പ്രവാസി മലയാളികൾ ശ്രദ്ധിക്കണം: കെ.മുരളീധരൻ

Sat 26 Jul 2025 02:46 PM IST
k-muraleedharan

ബാങ്കോക്ക്: കേരളത്തോട് തങ്ങളുടെ പുതിയ തലമുറക്ക് താത്പര്യം ഉണ്ടാവാൻ പ്രവാസി മലയാളികൾ ശ്രദ്ധിക്കണം എന്ന് മുൻ എം.പി കെ.മുരളീധരൻ പറഞ്ഞു. വേൾഡ് മലയാളി കൗൺസിലിന്റെ പതിനാലാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകമെങ്ങും മലയാളി സംഘടനകൾ ഉണ്ട്. പക്ഷെ അവരുടെ പരിപാടികളിൽ കുട്ടികൾ പങ്കെടുക്കുന്നില്ല. ഇത് ഇത്തരം കൂട്ടായ്മകൾക്ക് വെല്ലുവിളി ആയി മാറുമെന്നും മുരളീധരൻ പറഞ്ഞു.വേൾഡ് മലയാളി കൗൺസിലിനു മുപ്പതു വർഷത്തിനിടയിൽ ഇത് ആദ്യമായ് ആസ്ഥാന മന്ദിരം ഉണ്ടാക്കുമെന്നും കൊച്ചിയിൽ സെന്റർ തുടങ്ങുമെന്നും നിയുക്ത പ്രസിഡന്റ്‌ ഡോ. ബാബു സ്റ്റീഫൻ പറഞ്ഞു.

യൂത്തിനു മാത്രമായി കൺവെൻഷൻ നടത്തുന്നത് ഉൾപ്പെടെ വിപുലമായ പരിപാടികൾ ആണ് ഇനിയുള്ള രണ്ട് വർഷങ്ങളിലായി വേൾഡ് മലയാളി കൗൺസിൽ നടപ്പിലാക്കുമെന്നും ബാബു സ്റ്റീഫൻ അറിയിച്ചു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ്‌ തോമസ് മൊട്ടക്കൽ അധ്യക്ഷൻ ആയിരുന്നു. സെക്രട്ടറി ദിനേശ് നായർ, ചാലക്കുടി mla സനീഷ്, മുരുകൻ കാട്ടാക്കട, സോനാ നായർ, ടോമിൻ തച്ചങ്കരി, നിയുക്ത സെക്രട്ടറി ഷാജി മാത്യു, അജോയ് കല്ലിങ്കുന്നിൽ, ജെയിംസ് കൂടൽ, ഗ്ലോബൽ ചെയർ പേഴ്സൺ തങ്ക മണി ദിവാകരൻ, സുരേന്ദ്രൻ കണ്ണാട്ട് തുടങ്ങി കൌൺസിൽ ഭാരവാഹികളും പ്രസംഗിച്ചു. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ 52 രാജ്യങ്ങളിൽ നിന്ന് 550ലധികം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. ഉദ്ഘാടന സമ്മേളനത്തിന് മുൻപ് വിവിധ റീജിയനുകളുടെ ആഭിമുഖ്യത്തിൽ ഘോഷയാത്രയും നടന്നു.

MORE NEWS
 കോഓപ്പറേറ്റീവ് മാനേജ്മെന്റ് പ്രോഗ്രാം @ കാനഡ
സുരക്ഷയുടെ ഉത്തരവാദിത്വം പ്രഥമാദ്ധ്യാപകർക്കല്ല: കെ.പി.എസ്.എച്ച്.എ
പള്ളിവാസൽ വിപുലീകരണ പദ്ധതി: ഉദ്ഘാടനം ഉടൻ
അടൂർ കാലാതിവർത്തിയായ ചലച്ചിത്രകാരൻ: പി.എസ്.ശ്രീധരൻപിള്ള
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.