കേരള ടൂറിസത്തിന് ആഗോള അംഗീകാരം

Sun 27 Jul 2025 12:54 AM IST
ker

തിരുവനന്തപുരം: ഡിജിറ്റൽ മാദ്ധ്യമങ്ങളിലൂടെ വിനോദസഞ്ചാരികളെ ആകർഷിക്കാൻ കേരള ടൂറിസം നടത്തിയ പരിശ്രമത്തിന് ആഗോള അംഗീകാരം. മീം അധിഷ്ഠിത പ്രചാരണത്തിന് 'മോസ്റ്റ് എൻഗേജിംഗ് സോഷ്യൽ മീഡിയ കാമ്പയിൻ' വിഭാഗത്തിൽ പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ(പാറ്റ) ഗോൾഡ് അവാർഡ് ലഭിച്ചു.

ഏഷ്യ പസഫിക് മേഖലയിലെ മികച്ച ടൂറിസം നേട്ടങ്ങളെ ആദരിക്കാനാണ് പുരസ്‌കാരം നൽകുന്നത്. വേഗതയാർന്ന ഡിജിറ്റൽ സാഹചര്യത്തിൽ വ്യത്യസ്ത സങ്കേതങ്ങളെ കോർത്തിണക്കി ലോകത്തെ ആകർഷിക്കാൻ കേരള ടൂറിസം നടത്തിയ ഡിജിറ്റൽ പരിശ്രമത്തിനാണ് അംഗീകാരമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ആഗസ്റ്റ് 27ന് തായ്ലാൻഡിലെ ബാങ്കോക്കിലുള്ള ക്വീൻ സിരികിറ്റ് നാഷണൽ കൺവെൻഷൻ സെന്ററിൽ പുരസ്കാരം വിതരണം ചെയ്യും.

MORE NEWS
തിരുവോണം ബമ്പർ ലോട്ടറി പ്രകാശനം ഇന്ന്
സെന്റ് തോമസ് മൗണ്ട് ബസിലിക്കയിൽ ഇ- ഹുണ്ടി സ്ഥാപിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്
വിഐടി ചെന്നൈയിൽ ദ്വിദിന ദേശീയ സമ്മേളനം
റബറിന് ക്ഷാമം, വില കുതിക്കുന്നു
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.