കൊച്ചി: സൗഹൃദ ദിനം പ്രമാണിച്ച് വണ്ടർല പാർക്കുകളിൽ ആഗസ്റ്റ് 2,3 തീയതികളിൽ സംഗീതം, നൃത്തം, വിനോദ പരിപാടികൾ എന്നിവ അടങ്ങുന്ന ആഘോഷങ്ങൾ ഒരുക്കും. കൊച്ചിക്ക് പുറമെ ബംഗളുരു, ഹൈദരാബാദ്, ഭുവനേശ്വർ പാർക്കുകളിലും സൗഹൃദ ദിനാഘോഷങ്ങളുണ്ട്. കൊച്ചി, ബംഗളുരു, ഹൈദരാബാദ് പാർക്കുകൾ ഈ രണ്ട് ദിവസങ്ങളിലും 11 മണിക്കൂർ പ്രവർത്തിക്കുമെന്ന് വണ്ടർല ഹോളിഡേയ്സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ധീരൻ ചൗധരി പറഞ്ഞു. ഈ ദിവസങ്ങളിൽ ഒരു ടിക്കറ്റെടുത്താൽ ഒരെണ്ണം സൗജന്യമെന്ന ഓഫറുമുണ്ട്. പ്രവേശന ടിക്കറ്റും ഭക്ഷണവും ചേർന്നുള്ളതിനും ഇത് ബാധകമാണ്. ഓൺലൈൻ ബുക്കിംഗിന് മാത്രമേ ഓഫർ ബാധകമാവുകയുള്ളൂ.