ബ്രാൻഡ് അംബാസിഡർ കല്യാണി പ്രിയദർശൻ അഭിനയിച്ച പുതിയ ടി.വി.സിയും പുറത്തിറക്കി
കൊച്ചി : ദക്ഷിണേന്ത്യയിലെ പ്രമുഖ ബ്രാൻഡായ ഇൻഡ്റോയൽ ഫർണിച്ചർ പുതിയ മോഡലുകൾ പുറത്തിറക്കി. ഇതോടൊപ്പം ബ്രാൻഡ് അംബാസിഡറായ കല്യാണി പ്രിയദർശനെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ പുതിയ ടി.വി പരസ്യത്തിന്റെ റിലീസും ഇന്നലെ നടന്നു. സോഫ, വാർഡ്രോബ്, ഡൈനിംഗ് സെറ്റ്, റിക്ലൈനേഴ്‌സ്, ബെഡുകൾ എന്നീ ശ്രേണികളിൽ പുതുതലമുറയുടെ അഭിരുചികൾക്ക് ചേരുന്ന രാജ്യാന്തര ഡിസൈനിലുള്ള മോഡലുകൾ കമ്പനി അവതരിപ്പിച്ചു.
സ്ഥലം പരമാവധി പ്രയോജനപ്പെടുത്തി മനോഹരമായ ഇന്റീരിയർ ഡിസൈനുകളും വർക്കുകളും ഒരുക്കുന്നതിന് കിച്ചൺ, ഇന്റീരിയർ ഡിവിഷൻ വിപുലീകരിച്ചു. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ മൊത്തം ഇന്റീരിയർ വർക്കുകൾ, മോഡുലാർ കിച്ചണുകൾ തുടങ്ങിയവയും ഇൻഡ്റോയൽ അവതരിപ്പിച്ചു.
തെങ്കാശിയിൽ രാജ്യത്തെ ഏറ്റവും വലിയ ഫാക്‌ടറി രണ്ട് ലക്ഷം ചതുരശ്ര അടിയിൽ തയ്യാറാക്കിയിട്ടുണ്ട്. തിരുവനന്തപുരത്തെ യൂണിറ്റ് നൂറ് ശതമാനം കയറ്റുമതിക്കായും പ്രാദേശിക വിപണിയിലേക്കുള്ള സോഫകളുടെയും റിക്ലൈനെർ സോഫകളുടെയും നിർമാണത്തിന് ഉപയോഗിക്കുന്നു.
ആകർഷമായ വില, മികച്ച ഗുണനിലവാരം, കസ്റ്റമൈസ്‌ഡ് ഡിസൈൻ, മെച്ചപ്പെട്ട ആഫ്റ്റർ സെയിൽസ് സർവീസ് എന്നിവ കമ്പനി ഉറപ്പാക്കുന്നു.
ഇൻഡ്റോയലിന്റെ നവീനമായ ഫർണിച്ചറുകളും മോഡുലാർ കിച്ചൺ ഡിസൈനുകളും അവതരിപ്പിക്കുന്ന കല്യാണി പ്രിയദർശൻ അഭിനയിച്ച പുതിയ പരസ്യം കഴിഞ്ഞ ദിവസം പുറത്തിറക്കി. ചടങ്ങിൽ ഇൻഡ്റോയൽ മാനേജിംഗ് ഡയറക്‌ടറും ചെയർമാനുമായ സുഗതൻ ജനാർദ്ദനൻ, ഡയറക്‌ടർ സുനി സുഗതൻ, സി.ഇ.ഒ റെജി ജോർജ്, ചീഫ് മാർക്കറ്റിംഗ് ഓഫീസർ പി .ആർ രാജേഷ്, ചീഫ് ടെക്‌നിക്കൽ ഓഫീസർ ആദർശ് ചന്ദ്രൻ, ഫിനാൻഷ്യൽ കൺട്രോളർ ബിജു പ്രസാദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കല്യാണി പ്രിയദർശൻ അഭിനയിച്ച ഇൻഡ്റോയലിന്റെ പുതിയ പരസ്യ ചിത്രം പുറത്തിറക്കുന്ന ചടങ്ങിൽ മാനേജിംഗ് ഡയറക്‌ടറും ചെയർമാനുമായ സുഗതൻ ജനാർദ്ദനൻ, ഡയറക്‌ടർ സുനി സുഗതൻ, സി.ഇ.ഒ റെജി ജോർജ്, ചീഫ് മാർക്കറ്റിംഗ് ഓഫീസർ പി .ആർ രാജേഷ്, ചീഫ് ടെക്‌നിക്കൽ ഓഫീസർ ആദർശ് ചന്ദ്രൻ, ഫിനാൻഷ്യൽ കൺട്രോളർ ബിജു പ്രസാദ് തുടങ്ങിയവർ