കൊച്ചി: രാജ്യത്തെ മുൻനിര സ്വകാര്യ ബാങ്കായ കോട്ടക് മഹീന്ദ്രയുടെ അറ്റാദായം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസത്തിൽ ഏഴ് ശതമാനം ഇടിഞ്ഞ് 3,282 കോടി രൂപയായി. മുൻവർഷം ഇതേകാലയളവിൽ അറ്റാദായം 3,520 കോടി രൂപയായിരുന്നു. അറ്റ പലിശ വരുമാനം ഇക്കാലയളവിൽ ആറ് ശതമാനം ഉയർന്ന് 7,259 കോടി രൂപയിലെത്തി. ബാങ്കിന്റെ വായ്പാ വിതരണം 14 ശതമാനം ഉയർന്ന് 4,44,823 കോടി രൂപയായി. മൊത്തം നിക്ഷേപങ്ങൾ 13 ശതമാനം ഉയർന്ന് 4,91,998 കോടി രൂപയിലെത്തി. അറ്റ നിഷ്‌ക്രിയ ആസ്‌തി 1.39 ശതമാനത്തിൽ നിന്ന് 1.48 ശതമാനമായി ഉയർന്നു. കിട്ടാക്കടങ്ങൾക്കായി 1,208 കോടി രൂപയാണ് ബാങ്ക് ഇത്തവണ നീക്കിവച്ചത്.