ആറ്റിങ്ങലിൽ വീടിന്  മുന്നിൽ വൃദ്ധ ഷോക്കേറ്റ് മരിച്ചു; വെെദ്യുതി ലെെൻ കയ്യിൽ കുരുങ്ങിയ നിലയിൽ

Sun 27 Jul 2025 01:05 PM IST
dies

തിരുവനന്തപുരം: ആറ്റിങ്ങലിലെ വീടിന് മുന്നിൽ വൃദ്ധ ഷോക്കേറ്റ് മരിച്ചനിലയിൽ. പൂവൻപാറ കൂരവ് വിള വീട്ടിൽ ലീലാമണി ( 87) ആണ് മരിച്ചത്. വെെദ്യുതി പോസ്റ്റിൽ നിന്ന് വീട്ടിലേക്ക് കണക്ഷൻ കൊടുത്തിരുന്ന ലൈനിൽ നിന്നാണ് ഷോക്കേറ്റിരിക്കുന്നത്. ലീലാമണിയും ഭിന്നശേഷിക്കാരിയായ മകൾ അശ്വതിയും മാത്രമാണ് വീട്ടിൽ താമസം ഉണ്ടായിരുന്നത്.

ഇന്നലെ വൈകുന്നേരത്തോടെ ലീലാമണി സമീപത്തെ ഇലക്ട്രിഷ്യന്റെ വീട്ടിൽ ചെന്ന് വീട്ടിൽ കറണ്ടില്ലെന്ന് പറഞ്ഞിരുന്നു. രാവിലെ ഇലക്ട്രിഷൻ ലീലാമണിയുടെ വീട്ടിലെത്തിയപ്പോഴാണ് വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെെദ്യുതി ലെെൻ കയ്യിൽ കുരുങ്ങിയ അവസ്ഥയിലാണ്. ഭിന്നശേഷിക്കാരിയായ മകളെ വീട്ടിനുള്ളിൽ പൂട്ടിയിട്ട ശേഷമാണ് ലീലാമണി പുറത്തിറങ്ങിയത്. ആറ്റിങ്ങൽ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

MORE NEWS
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കിയെന്ന വാർത്ത പിൻവലിച്ച് കാന്തപുരത്തിന്റെ ഓഫീസ്; അവകാശവാദങ്ങൾ തള്ളി കേന്ദ്രവും
കണ്ണൂർ സെൻട്രൽ ജയിലിൽ ഗോവിന്ദച്ചാമിക്ക് പുറമെ മറ്റൊരാളും ജയിൽചാട്ടത്തിന് പദ്ധതിയിട്ടു, സുരക്ഷാഭീഷണിയുണ്ടെന്ന് റിപ്പോർട്ട്
ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാൻ ആരുടെയും സഹായം ലഭിച്ചില്ല, ഇടതുകൈക്ക് അസാമാന്യ കരുത്തെന്ന്  അന്വേഷണ  റിപ്പോർട്ട്
നിമിഷപ്രിയയ്ക്ക് മാപ്പുനൽകാൻ ധാരണയായതായി റിപ്പോർട്ട്, വാർത്ത സ്ഥിരീകരിക്കാതെ കേന്ദ്രം
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.