സെന്റ് തോമസ് മൗണ്ട് ബസിലിക്കയിൽ ഇ- ഹുണ്ടി സ്ഥാപിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്

Mon 28 Jul 2025 03:04 AM IST
sib

കൊച്ചി : ആരാധനാലയങ്ങൾക്ക് സമ്പൂർണ്ണ ഡിജിറ്റൽ സൊല്യൂഷൻ നൽകുന്നതിന്റെ ഭാഗമായി സെന്റ് തോമസ് മൗണ്ട് ബസിലിക്കയിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ഡിജിറ്റൽ ഇ- ഹുണ്ടി സ്ഥാപിച്ചു. പള്ളി അങ്കണത്തിൽ നടന്ന ചടങ്ങിൽ ഇ- ഹുണ്ടിയുടെ ഉദ്‌ഘാടനം ചെങ്കൽപ്പേട്ട് നീതിനാഥൻ അന്തോണിസാമി ആർച്ച് ബിഷപ്പ് ഫാ. മൈക്കിൾ എ.ഡി നിർവഹിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് ചെന്നൈ റീജിയണൽ ഹെഡും ഡെപ്യൂട്ടി ജനറൽ മാനേജറുമായ ഈശ്വരൻ എസ്, ടി നഗർ ക്ലസ്റ്റർ ഹെഡ് നാഗരാജൻ എച്ച്, സെന്റ് തോമസ് മൗണ്ട് ബ്രാഞ്ച് ഹെഡ് കൃപ അന്ന തോമസ്, ഡിജിറ്റൽ ആർ.എസ്.എ സുതീഷ് എസ്.ആർ, റീജിയണൽ സെയിൽസ് മാനേജർമാരായ യാസ്മിൻ, അരുൺ കുമാർ, സെന്റ് തോമസ് മൗണ്ട് പള്ളി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

MORE NEWS
തിരുവോണം ബമ്പർ ലോട്ടറി പ്രകാശനം ഇന്ന്
വിഐടി ചെന്നൈയിൽ ദ്വിദിന ദേശീയ സമ്മേളനം
റബറിന് ക്ഷാമം, വില കുതിക്കുന്നു
പീപ്പിൾസ് അർബൻ സഹ. ബാങ്ക് അംഗങ്ങൾക്ക് 12% ലാഭവിഹിതം
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.