തിരുവനന്തപുരം: തിരുവോണം ബമ്പർ ലോട്ടറിയുടെ ടിക്കറ്റ് വില്പന ഇന്നാരംഭിക്കും. 25കോടിയാണ് സമ്മാനത്തുക. രാവിലെ 11ന് ധനമന്ത്രിയുടെ ചേംബറിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ലോട്ടറിയുടെ പ്രകാശനം നിർവ്വഹിക്കും. എം.എൽ.എ.മാരായ ആന്റണി രാജു,വി.കെ.പ്രശാന്ത്, ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.