പൊട്ടിവീണ കമ്പിയിൽ നിന്ന് ഷോക്കേറ്റു; കാസർകോട് പശുവിനെ മേയ്‌ക്കാനിറങ്ങിയ വയോധികന് ദാരുണാന്ത്യം

Mon 28 Jul 2025 12:48 PM IST
shock

കാസർകോട്: പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് വയോധികന് ദാരുണാന്ത്യം. കാസർകോട് വയലാംകുഴളി സ്വദേശി കുഞ്ഞുണ്ടൻ നായരാണ് മരിച്ചത്. ഇന്ന് രാവിലെ പശുവിനെ മേയ്‌ക്കാൻ പറമ്പിലേക്ക് ഇറങ്ങിയപ്പോഴായിരുന്നു അപകടം. വൈദ്യുതാഘാതമേറ്റ് പശുവും ചത്തു.

പൊട്ടിവീണ വൈദ്യുത കമ്പികളിൽ നിന്ന് ഷോക്കേറ്റ് സംസ്ഥാനത്ത് ഇന്നലെ മൂന്നുപേർ മരിച്ചിരുന്നു. തിരുവനന്തപുരം ആറ്റിങ്ങലിൽ വീടിന് മുന്നിൽ സർവീസ് വയറിൽ നിന്ന് വൈദ്യുതി പ്രവഹിച്ച് ആലംകോട് പൂവൻപാറ കൂരുവിള വീട്ടിൽ ലീലാമണി (87), സ്വന്തം തെങ്ങിൻതോപ്പിലൂടെ കടന്നുപോകുന്ന വൈദ്യുത കമ്പി പൊട്ടിവീണ് പാലക്കാട് കൊടുമ്പ് ഓലശേരി പാളയം സ്വദേശി സി മാരിമുത്തു (75), തോട്ടിൽ നീന്തുന്നതിനിടെ വൈദ്യുത കമ്പി പൊട്ടിവീണ് മലപ്പുറം വേങ്ങരയിലെ കണ്ണമംഗലം അച്ചനമ്പലം പുള്ളാട്ട് അബ്‌ദുൾ വദൂദ് (17) എന്നിവരാണ് മരിച്ചത്.

MORE NEWS
കേരള സർവകലാശാല
ശ്രീനാരായണഗുരു ഓപ്പൺ യൂണി. കൂടുതൽ പഠനകേന്ദ്രങ്ങൾ
ശബരിമല വിവാദം; എഡിജിപി  എംആർ  അജിത്‌ കുമാറിനെ പൊലീസിൽ നിന്ന് മാറ്റി, ഇനി എക്‌സെെസ്  കമ്മീഷണർ
ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്ന ഈ ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.