ബിരുദ പ്രവേശനം
കേരള സർവകലാശാലയോട് അഫിലിയേറ്റ് കോളേജുകളിൽ ബിരുദ പ്രവേശനത്തിനുള്ള രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്‌മെന്റ് https://admissions.keralauniversity.ac.in/fyugp2025 പ്രസിദ്ധീകരിച്ചു. 29, 30 തീയതികളിൽ കോളേജുകളിൽ പ്രവേശനം നേടണം. ഫോൺ- 8281883052
സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളേജുകളിൽ എം.എഡ് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി നാളെ വരെ.
നാലാം സെമസ്റ്റർ എം.എ/എം.എസ്‌സി/എം.കോം/ എം.എസ്ഡബ്ല്യൂ ( ജൂൺ 2025 പരീക്ഷയുടെ പ്രോജക്ട് അപ്‌ലോഡ് ചെയ്യാനുള്ള അവസാന തീയതി നാളെ വരെ നീട്ടി.
എട്ടാം സെമസ്റ്റർ ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ് (ഹിയറിംഗ് ഇംപയേർഡ്) പ്രാക്ടിക്കൽ 30, 31 തീയതികളിൽ അതത് കോളേജുകളിൽ വച്ച് നടത്തും.
നാലാം സെമസ്റ്റർ എം.എസ്‌സി എൻവയോൺമെന്റൽ സയൻസ് കോഴ്സിന്റെ പ്രാക്ടിക്കൽ & വൈവവോസി ആഗസ്റ്റ് 11വരെ അതത് പരീക്ഷാകേന്ദ്രങ്ങളിൽ.
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്‌സി സുവോളജി (ന്യൂജെനറേഷൻ) പരീക്ഷകളുടെ പ്രാക്ടിക്കൽ/വൈവവോസി 31 മുതൽ ആഗസ്റ്റ് 11വരെ അതത് കോളേജുകളിൽ.
ആഗസ്റ്റിൽ നടത്തുന്ന രണ്ട്, നാല് സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (ബി.എച്ച്എം/ ബി.എച്ച്എംസിറ്റി) പരീക്ഷടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ആഗസ്റ്റ് 14ന് ആരംഭിക്കുന്ന ഒന്നാം വർഷ ബി.ബി.എ ആന്വൽ സ്‌കീം – പ്രൈവറ്റ് രജിസ്‌ട്രേഷൻ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.