ആക്ഷേപം കെട്ടിച്ചമച്ചത്: കെ.ഫോൺ

Tue 29 Jul 2025 03:15 AM IST
k-fone

തിരുവനന്തപുരം:കെഫോണിന് വേഗത പോരെന്ന മട്ടിൽ വാർത്തകളും ആക്ഷേപങ്ങളും ഉന്നയിക്കുന്നത് സർക്കാരിനെയും വിവിധ വകുപ്പുകളെയും പൊതുജനമദ്ധ്യത്തിൽ തെറ്റിദ്ധരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക് പ്രിൻസിപ്പൽ സെക്രട്ടറിയും കെ ഫോൺ എം.ഡി.യുമായ ഡോ.സന്തോഷ് ബാബു അറിയിച്ചു.

കെ ഫോൺ സേവനം നൽകിയ സർക്കാർ ഓഫീസുകളിലെ ബിൽ തുകയിലെ കുടിശ്ശിക തീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യം സർക്കാർ പരിഗണനയിലുള്ള വിഷയമാണ്. വിവിധ സർക്കാർ വകുപ്പുകളും ഓഫീസുകളും കെഫോൺ സമർപ്പിച്ച ബില്ലുകളിൽ തുക അടച്ചുവരികയാണ്. ഈ വിഷയത്തിലും തർക്കമൊന്നും നിലവിലില്ലെന്നും അദ്ദേഹം അറിയിച്ചു.

MORE NEWS
സസ്യജാലങ്ങളുടെ സർവനാശത്തിന് കാരണമാകും, ഈ ഒച്ചുകൾ വീടിന്റെ പരിസരത്തുണ്ടോ? മനുഷ്യനും ഭീഷണി 
നടൻ കെപിഎസി  രാജേന്ദ്രൻ  അന്തരിച്ചു; ശ്രദ്ധേയനായത് ഉപ്പും മുളകിലെ കുട്ടൻപിള്ളയിലൂടെ
രക്ഷാപ്രവർത്തനം വെെകിയില്ല; കോട്ടയം മെഡിക്കൽ കോളേജിലുണ്ടായ അപകടത്തിൽ റിപ്പോർട്ട് സമർപ്പിച്ച് കളക്ടർ
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിന് തീപിടിച്ചു
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.