കോട്ടയം: നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ച് കയറി അപകടം. കോട്ടയം പാമ്പാടിയിൽ സ്റ്റാൻഡിൽ നിന്ന് പുറത്തേക്ക് ഇറങ്ങുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ബസ് ഡ്രൈവർ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞ് വീണതാണ് അപകടത്തിന് കാരണം.
ഇന്ന് രാവിലെ 11.30ഓടെ പൊൻകുന്നത്ത് നിന്ന് കോട്ടയത്തേക്ക് പോകുന്ന വഴിക്കാണ് സംഭവം ഉണ്ടായത്. സ്റ്റാൻഡിലുണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാർ അപകടത്തിൽ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ബസ് ഡ്രൈവറെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.