ഇത് മുണ്ടക്കൈ, വെള്ളാർമല സ്‌കൂളുകളുടെ അതിജീവന പാഠം

പ്രദീപ് മാനന്തവാടി | Wed 30 Jul 2025 02:37 AM IST
mundakkai

ചൂരൽമല: ദുരന്തത്തിൽ 44 കുരുന്നുകളെ നഷ്ടമായ വെള്ളാർമല ഗവ. ഹയർ സെക്കൻഡറി സ്‌കൂളും മുണ്ടക്കൈ ഗവ.എൽ.പി.എസും അതിജീവനത്തിന്റെ പാതയിലാണ്. ഇപ്പോൾ മേപ്പാടി ഗവ. ഹയർ സെക്കൻഡറിയോട് ചേർന്ന് പ്രവർത്തിക്കുന്ന വെള്ളാർമല സ്‌കൂളിൽ 393 കുട്ടികളാണുള്ളത്. ദുരന്തസമയത്ത് 497 കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്. ഇതിൽ 33 പേരെയാണ് വിധി കവർന്നത്.

മേപ്പാടി പഞ്ചായത്തിന്റെ കമ്മ്യൂണിറ്റ് സെന്ററിന്റെ കെട്ടിടത്തിലാണിപ്പോൾ മുണ്ടക്കൈ എൽ.പി സ്കൂൾ പ്രവർത്തിക്കുന്നത്. പ്രീപ്രൈമറി അടക്കം 104 കുട്ടികളുമുണ്ട്. ഇവിടെ പഠിച്ചിരുന്ന 11 കുട്ടികളെയാണ് ദുരന്തം തട്ടിയെടുത്തത്. പുന്നപ്പുഴയുടെ തീരത്തായിരുന്നു വെള്ളാർമല സ്‌കൂൾ. മലവെള്ളപ്പാച്ചിലിൽ കല്ലും മരവുമടിഞ്ഞാണ് മുണ്ടക്കൈ സ്‌കൂൾ തകർന്നത്. കഴിഞ്ഞ സെപ്തംബർ രണ്ടിനായിരുന്നു വെള്ളാർമല, മുണ്ടക്കൈ സ്‌കൂളുകളുടെ പ്രവേശനോത്സവം.

MORE NEWS
​മ​നു​ഷ്യ​ക്ക​ട​ത്ത് ​ ആ​രോ​പ​ണത്തിൽ തെ​ളി​വി​ല്ല,​ ​തൃശൂരിലെ ക​ന്യാ​സ്ത്രീ​ക​ളെ ​ ​കു​റ്റ​വി​മു​ക്തരാക്കി
ആമ്പല്ലൂർ ദേശീയ പാതയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടി; തമിഴ്‌നാട് സ്വദേശികൾക്ക് പരിക്ക്
തെരുവുനായ്‌ക്കളെ ദയാവധം ചെയ്യാനുള്ള സർക്കാർ തീരുമാനം ഹൈക്കോടതി മരവിപ്പിച്ചു
കന്യാസ്ത്രീകളുടെ അറസ്റ്റ് : രാജ്യത്തെ മതന്യൂനപക്ഷങ്ങൾ അപകടത്തിലെന്ന് വി.ഡി. സതീശൻ
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.