കൃത്രി​മ ഗർഭധാരണം: സ്ഥാപനത്തിലും ഹോസ്റ്റലിലും റെയ്ഡ്

Wed 30 Jul 2025 02:02 AM IST

കളമശേരി: കൃത്രിമ ഗർഭധാരണത്തിനായി പെൺകുട്ടികളുടെ അണ്ഡം നിയമവിരുദ്ധമായി ശേഖരിക്കുന്നതായി ആക്ഷേപമുയർന്ന മമ്മ മിയ ലൈഫ് സൊലൂഷൻസ്‌ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസിലും ഹോസ്റ്റലിലും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഇടപ്പള്ളി എ.കെ.ജി റോഡിലെ സ്ഥാപനത്തിലും ഹോസ്റ്റലിലും തിങ്കളാഴ്ച രാവിലെ മുതലായിരുന്നു പരിശോധന. ഹോസ്റ്റലിൽ താമസിച്ചി​രുന്ന ആറ് അന്യസംസ്ഥാന പെൺകുട്ടികളെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി. ഇവരെ നാട്ടിലേക്ക് തിരിച്ചയക്കും.

MORE NEWS
​മ​നു​ഷ്യ​ക്ക​ട​ത്ത് ​ ആ​രോ​പ​ണത്തിൽ തെ​ളി​വി​ല്ല,​ ​തൃശൂരിലെ ക​ന്യാ​സ്ത്രീ​ക​ളെ ​ ​കു​റ്റ​വി​മു​ക്തരാക്കി
ആമ്പല്ലൂർ ദേശീയ പാതയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടി; തമിഴ്‌നാട് സ്വദേശികൾക്ക് പരിക്ക്
തെരുവുനായ്‌ക്കളെ ദയാവധം ചെയ്യാനുള്ള സർക്കാർ തീരുമാനം ഹൈക്കോടതി മരവിപ്പിച്ചു
കന്യാസ്ത്രീകളുടെ അറസ്റ്റ് : രാജ്യത്തെ മതന്യൂനപക്ഷങ്ങൾ അപകടത്തിലെന്ന് വി.ഡി. സതീശൻ
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.