പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിന് തീപിടിച്ചു. പാലക്കാട് സ്വദേശികളായ ആറ് തീർത്ഥാടകരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. അട്ടത്തോടിനും ചാലക്കയത്തിനുമിടയിൽ പ്ലാന്തോട് ഭാഗത്തെത്തിയപ്പോഴാണ് വാഹനത്തിന് തീപിടിച്ചത്. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.