സ്ഥിരം വിസിമാർ ഉടൻ വേണം; ഗവർണറും സർക്കാരും സഹകരിക്കണമെന്ന് സുപ്രീം കോടതി

Wed 30 Jul 2025 12:19 PM IST
sc

ന്യൂഡൽഹി: സ്ഥിരം വിസിമാരെ ഉടൻ നിയമിക്കണമെന്ന് സുപ്രീം കോടതി. വിജ്ഞാപനമിറക്കാൻ ഗവർണർക്ക് നിർദേശം നൽകിയിട്ടുണ്ട്. തത്ക്കാലത്തേക്ക് നിലവിലെ വി സിമാർക്ക് തുടരാം. വിഷയത്തിൽ ഗവർണറും സർക്കാരും സഹകരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. കേരള സാങ്കേതിക സർവകലാശാല,​ ഡിജിറ്റൽ സർവകലാശാല വി സിമാരെ പുറത്താക്കിയ ഹൈക്കോടതി വിധിക്കെതിരെ ഗവർണർ രാജേന്ദ്ര ആ‍ർലേക്കർ നൽകിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ നിർദേശം.

ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ഗവർണർ അപ്പീലിൽ ആവശ്യപ്പെട്ടത്. താത്കാലിക വി സി നിയമനങ്ങൾക്ക് യു ജി സി ചട്ടം പാലിക്കണമെന്നാണ് വാദം. താത്കാലിക വി സിമാരുടെ കാലാവധി ആറ് മാസത്തിൽ കൂടുതലാകരുതെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ നിർദ്ദേശിച്ചിരുന്നു.

സ്ഥിര വി സി നിയമനത്തിനുണ്ടാകുന്ന കാലതാമസം വിദ്യാർത്ഥികളുടെ താത്പര്യങ്ങളെയും സർവകലാശാല നടപടികളെയും പ്രതികൂലമായി ബാധിക്കുമെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. സ്ഥിര വി സി നിയമനത്തിൽ കാലതാമസമുണ്ടാകരുതെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ പറഞ്ഞിരുന്നു.

MORE NEWS
മതസ്വാതന്ത്ര്യവും പ്രാർത്ഥനാ സ്വാതന്ത്ര്യവും നിഷേധിക്കുന്നു: സതീശൻ
നായ്‌ക്കളുടെ ദയാവധം: സർക്കാരിനെ തടഞ്ഞ് ഹൈക്കോടതി
പുരപ്പുറത്ത് കൊടുംചതി, കരടുചട്ടം നടപ്പായാൽ സോളാർ വൈദ്യുതിയിൽ 1000 രൂപവരെ മാസം നഷ്ടം
വി.സി നിയമനത്തിൽ രാഷ്ട്രീയക്കളി വേണ്ട, ഉറച്ച ശബ്‌ദത്തിൽ സുപ്രീംകോടതി
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.