​മ​നു​ഷ്യ​ക്ക​ട​ത്ത് ​ ആ​രോ​പ​ണത്തിൽ തെ​ളി​വി​ല്ല,​ ​തൃശൂരിലെ ക​ന്യാ​സ്ത്രീ​ക​ളെ ​ ​കു​റ്റ​വി​മു​ക്തരാക്കി

Wed 30 Jul 2025 10:34 PM IST
kerala-

തൃ​ശൂ​ർ​:​ ​ ​തൃ​ശൂ​രി​ൽ​ നാലുവർഷം മുൻപ് ​മ​നു​ഷ്യ​ക്ക​ട​ത്ത് ​ആ​രോ​പി​ച്ച് ​റെ​യി​ൽ​വേ​ ​പൊ​ലീ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​കേ​സി​ൽ​ ​ര​ണ്ടു​ ​ക​ന്യാ​സ്ത്രീ​ക​ള​ട​ക്കം​ ​അ​ഞ്ചു​പേ​രെ​ ​ഒ​ന്നാം​ ​അ​ഡീ​ഷ​ണ​ൽ​ ​സെ​ഷ​ൻ​സ് ​വി​ചാ​ര​ണ​ ​കൂ​ടാ​തെ​ ​കോ​ട​തി​ ​കു​റ്റ​വി​മു​ക്ത​രാ​ക്കി.​ ​സം​ഭ​വം​ ​ന​ട​ന്ന് ​നാ​ലു​വ​ർ​ഷ​ത്തി​നു​ശേ​ഷം​ ​ഈ​മാ​സം​ 26​ ​നാ​ണ്,​ ​വി​ചാ​ര​ണ​ ​ന​ട​ത്താ​ൻ​ ​ത​ക്ക​ ​തെ​ളി​വു​ക​ളി​ല്ലാ​ത്ത​തി​നാ​ൽ​ ​കേ​സ് ​നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് ​നി​രീ​ക്ഷി​ച്ച് ​ പ്ര​തി​പ്പ​ട്ടി​ക​യി​ൽ​ ​നി​ന്ന് ​ഇ​വ​രെ​ ​പ്ര​ഥ​മ​ദൃ​ഷ്ട്യാ​ ​ഒ​ഴി​വാ​ക്കി​യ​ത്.


2021​ ​സെ​പ്തം​ബ​റി​ലാ​യി​രു​ന്നു​ ​സം​ഭ​വം.​ ​കേ​സി​ലെ​ ​നാ​ലും​ ​അ​ഞ്ചും​ ​പ്ര​തി​ക​ളാ​യി​രു​ന്നു​ ​തൃ​ശൂ​രി​ലെ​ ​വ്യ​ത്യ​സ്ത​ ​മ​ഠ​ങ്ങ​ളി​ലെ​ ​ക​ന്യാ​സ്ത്രീ​ക​ൾ.​ ​ജാ​ർ​ഖ​ണ്ഡി​ൽ​ ​നി​ന്ന് ​ആ​ല​പ്പു​ഴ​ ​–​ ​ധ​ൻ​ബാ​ദ് ​എ​ക്‌​സ്പ്ര​സി​ൽ​ ​തൃ​ശൂ​രി​ൽ​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച​ ​മൂ​ന്ന് ​പെ​ൺ​കു​ട്ടി​ക​ളെ​ ​ചൈ​ൽ​ഡ് ​ലൈ​ൻ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ഇ​ട​പെ​ട്ട് ​റെ​യി​ൽ​വേ​ ​പൊ​ലീ​സി​ന് ​കൈ​മാ​റി​യി​രു​ന്നു.​ ​ഇ​വ​രെ​ ​തൃ​ശൂ​രി​ലെ​ ​ക​ന്യാ​സ്ത്രീ​ ​മ​ഠ​ങ്ങ​ളി​ലേ​ക്ക് ​സ​ഹാ​യി​ക​ളാ​യി​ ​എ​ത്തി​ച്ച​താ​യി​രു​ന്നു.​ ​

ചൈ​ൽ​ഡ് ​വെ​ൽ​ഫെ​യ​ർ​ ​ക​മ്മി​റ്റി​യു​ടെ​ ​(​സി.​ഡ​ബ്ല്യു.​സി​)​ ​പ​രാ​തി​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​റെ​യി​ൽ​വേ​ ​പൊ​ലീ​സ് ​കേ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തു.​ ​എ​ന്നാ​ൽ​ ​ജീ​വി​ത​മാ​ർ​ഗം​ ​തേ​ടി​യാ​ണ് ​കു​ട്ടി​ക​ൾ​ ​മാ​താ​പി​താ​ക്ക​ളു​ടെ​ ​സ​മ്മ​ത​ത്തോ​ടൊ​പ്പം​ ​വ​ന്ന​തെ​ന്ന് ​പ്ര​തി​സ്ഥാ​ന​ത്തു​ള്ള​വ​ർ​ ​കോ​ട​തി​യെ​ ​ബോ​ധി​പ്പി​ച്ചു.​ ​

ഇ​തോ​ടെ​യാ​ണ് ​മ​നു​ഷ്യ​ക്ക​ട​ത്ത് ​കു​റ്റം​ ​നി​ല​നി​ൽ​ക്കി​ല്ലെ​ന്ന​ ​നി​രീ​ക്ഷ​ണ​ത്തോ​ടെ​ ​പ്ര​തി​പ്പ​ട്ടി​ക​യി​ൽ​ ​ചേ​ർ​ത്ത​ ​ക​ന്യാ​സ്ത്രീ​ക​ൾ​ ​അ​ട​ക്ക​മു​ള്ള​വ​രെ​ ​ജ​ഡ്ജി​ ​കെ.​ക​മ​നീ​സ് ​കു​റ്റ​വി​മു​ക്ത​രാ​ക്കി​യ​ത്.​ ​കു​ട്ടി​ക​ളോ​ടൊ​പ്പം​ ​ഉ​ണ്ടാ​യി​രു​ന്ന​ ​ജാ​ർ​ഖ​ണ്ഡ് ​സ്വ​ദേ​ശി​ക​ളാ​യ​ ​ദ​മ്പ​തി​ക​ളാ​യി​രു​ന്നു​ ​ഒ​ന്നും​ ​ര​ണ്ടും​ ​പ്ര​തി​ക​ൾ.​ ​മൂ​ന്നാം​ ​പ്ര​തി​ ​അ​വ​രു​ടെ​ ​സു​ഹൃ​ത്താ​യ​ ​ജാ​ർ​ഖ​ണ്ഡ് ​സ്വ​ദേ​ശി​യാ​യി​രു​ന്നു.​ ​ഇ​വ​രു​ടെ​ ​അ​ടു​ത്ത​ ​ബ​ന്ധു​ക്ക​ളാ​യി​രു​ന്നു​ ​പെ​ൺ​കു​ട്ടി​ക​ൾ.

MORE NEWS
ഉറങ്ങിക്കിടക്കുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം പുഴയിൽ
ടോറസ് ലോറി സ്‌കൂട്ടറിലിടിച്ചു, റോഡിൽ വീണ യാത്രക്കാരന്റെ തലയിലൂടെ ലോറി കയറിയിറങ്ങി; വയോധികന് ദാരുണാന്ത്യം
മരം മുറിക്കുന്നതിനിടെ കയർ അരയിൽ കുടുങ്ങി; മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന തൊഴിലാളി മരിച്ചു
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രതിസന്ധിയിൽ വെളിപ്പെടുത്തൽ, ഡോക്‌ടർ ഹാരിസിനെതിരെ നടപടി
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.