മതസ്വാതന്ത്ര്യവും പ്രാർത്ഥനാ സ്വാതന്ത്ര്യവും നിഷേധിക്കുന്നു: സതീശൻ

Thu 31 Jul 2025 04:56 AM IST

congress

തിരുവനന്തപുരം: രാജ്യത്ത് മതവാദികളായ ക്രിമിനലുകൾ അഴിഞ്ഞാടുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഛത്തീസ്ഗഡിൽ രണ്ട് കന്യാസ്ത്രീകളെ തുറങ്കിലടപ്പിച്ചതിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ക്രൈസ്തവർക്ക് മതസ്വാതന്ത്റ്യവും പ്രാർത്ഥനാ സ്വാതന്ത്റ്യവും നിഷേധിക്കുന്ന നാടായി മാറി. ജനങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തി അധികാരം നിലനിർത്താനാണ് സംഘപരിവാർ ശ്രമിക്കുന്നത്. അതിനിടെയാണ് ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കളെപ്പോലെ കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളിലെത്തി ബി.ജെ.പി നേതാക്കൾ കേക്ക് വിതരണം ചെയ്യുന്നതെന്നും കുറ്റപ്പെടുത്തി. കന്യാസ്ത്രീകളെ തുറങ്കിലടച്ചതിനെതിരേ കെ.പി.സി.സിയുടെ നേതൃത്വത്തിൽ നടത്തിയ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വ്യാജമായുണ്ടാക്കിയ കുറ്റങ്ങളാണ് കന്യാസ്ത്രീകൾക്കെതിരേ ചുമത്തിയിരിക്കുന്നതെന്നും അറസ്റ്റ് ഭറണഘടനാ വിരുദ്ധമാണെന്നും അദ്ധ്യക്ഷത വഹിച്ച കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. കേരളത്തിന്റെ പ്രതിഷേധം ഗവർണറും മുഖ്യമന്ത്രിയും കേന്ദ്രത്തെ അറിയിക്കണമെന്നും ആവശ്യപ്പെട്ടു. കന്യാസ്ത്രീകൾ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ മതപരിവർത്തനമാണെന്ന് പറയുന്നത് തലയ്ക്ക് വെളിവില്ലാത്തവരാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി, മുൻ കെ.പി.സി.സി പ്രസിഡന്റുമാരായ എം.എം.ഹസൻ, വി.എം.സുധീരൻ, കെ.മുരളീധരൻ, ഷാഫി പറമ്പിൽ എം.പി, എം.എൽ.എമാരായ പി.സി.വിഷ്ണുനാഥ്, എ.പി.അനിൽകുമാർ, എം.വിൻസന്റ്, കെ.സി.ജോസഫ്, വി.എസ്.ശിവകുമാർ, ബിന്ദുകൃഷ്ണ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എം.ലിജു, പഴകുളം മധു, എം.എം.നസീർ, ജി.സുബോധൻ, ജി.എസ്.ബാബു, കെ.പി.ശ്രീകുമാർ, കൊല്ലം ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, കെ.മോഹൻകുമാർ, വർക്കല കഹാർ, ശരത്ചന്ദ്ര പ്രസാദ്,നെയ്യാ​റ്റിൻകര സനൽ, മണക്കാട് സുരേഷ്, കെ.എസ് ശബരിനാഥൻ തുടങ്ങിയവർ പങ്കെടുത്തു.

MORE NEWS
നിലവാരവുമില്ല കൃത്യതയുമില്ല, സ്മാര്‍ട് സിറ്റി പദ്ധതിയിലെ ക്യാമറകള്‍ അത്ര പോരെന്ന് പൊലീസ്
വിദ്യാർത്ഥികൾക്ക് എച്ച് 1എൻ1 രോഗലക്ഷണങ്ങൾ, കുസാറ്റ് ക്യാമ്പസ് അടച്ചു, നാളെ മുതൽ ഓൺലൈൻ ക്ലാസ്
ആറുലക്ഷം കുടുംബങ്ങൾക്ക് 15 ഇനം സാധനങ്ങളടങ്ങിയ സൗജന്യ ഭക്ഷ്യക്കിറ്റ്,​ വെളിച്ചെണ്ണ മുതൽ അരി വരെ എല്ലാ സാധനങ്ങളും ന്യായവിലയ്ക്ക്
'ദുരവസ്ഥ തുറന്നു പറഞ്ഞ ഡോക്ടര്‍ ഹാരിസിനോട് സര്‍ക്കാര്‍ പ്രതികാരം ചെയ്യുന്നു', വിമര്‍ശനവുമായി സണ്ണി ജോസഫ്
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.