മരം മുറിക്കുന്നതിനിടെ കയർ അരയിൽ കുടുങ്ങി; മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന തൊഴിലാളി മരിച്ചു

Thu 31 Jul 2025 05:19 PM IST
raju

പാലക്കാട്: മരം മുറിക്കുന്നതിനിടെ അരയിൽ കയർ കുടുങ്ങി മദ്ധ്യവയസ്‌കന് ദാരുണാന്ത്യം. പാലക്കാട് കരിമ്പ എടക്കുറുശി സ്വദേശി രാജു (55) ആണ് മരിച്ചത്. തച്ചമ്പാറ തെക്കുംപുറത്ത് മരം മുറിക്കുന്നതിനിടെ ആയിരുന്നു അപകടം. മുറിച്ച കമ്പ് രാജുവിന്റെ ശരീരത്തിൽ പതിച്ചു. ഇതിനിടെ അരയിൽ കെട്ടിയിരുന്ന കയർ മുറുകുകയായിരുന്നു.

ഇന്ന് ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. മണ്ണാർക്കാട് കാഞ്ഞിരപ്പുഴ കനാൽ നവീകരണത്തിന്റെ ഭാഗമായാണ് മരം മുറിച്ചത്. ഇതിനിടെയാണ് കരാർ തൊഴിലാളിയായ രാജു മരണപ്പെട്ടത്. കയർ അരയിൽ കുടുങ്ങിയതിനെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടെങ്കിലും രാജുവിന് താഴെയിറങ്ങാനായില്ല, മണിക്കൂറുകളോളം ഇദ്ദേഹം മരത്തിൽ കുടുങ്ങിപ്പോയി. തുടർന്ന് മണ്ണാർക്കാട് നിന്നും അഗ്നിശമന സേനയെത്തി വല കെട്ടി താഴെയിറക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമദ്ധ്യേ മരണപ്പെടുകയായിരുന്നു.

MORE NEWS
കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കണം: മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ
കലാഭവൻ നവാസ് ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ
തിരു. ഡി.സി.സി പ്രസിഡന്റ് നിയമനം പിന്നാക്ക വിഭാഗത്തിന് നൽകണമെന്ന ആവശ്യം ശക്തം
ജാമ്യ വ്യവസ്ഥ ലംഘിച്ചു കൊടി സുനിയുടെ പരോൾ റദ്ദാക്കി
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.