'ദുരവസ്ഥ തുറന്നു പറഞ്ഞ ഡോക്ടര്‍ ഹാരിസിനോട് സര്‍ക്കാര്‍ പ്രതികാരം ചെയ്യുന്നു', വിമര്‍ശനവുമായി സണ്ണി ജോസഫ്

Thu 31 Jul 2025 06:58 PM IST
sunny-joseph

തിരുവനന്തപുരം: ആരോഗ്യ മേഖലയിലെ കെടുകാര്യസ്ഥതയും കുറ്റകരമായ അനാസ്ഥയും ഡോ.ഹാരിസ് ഹസനിലൂടെ കേരളീയ സമൂഹം തിരിച്ചറിഞ്ഞപ്പോള്‍ സംസ്ഥാന സര്‍ക്കാരിനുണ്ടായ നാണക്കേടിനെ തുടര്‍ന്നുള്ള പ്രതികാര നടപടിയാണ് അദ്ദേഹത്തിന് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസെന്ന് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് എം എല്‍ എ .


മുഖ്യമന്ത്രിയുടെ പ്രതികരണത്തില്‍ നിന്ന് ഇക്കാര്യം അന്നേ മനസ്സിലാക്കിയതാണ്. ഡോ. ഹാരിസ് ഹസന്‍ വെളിപ്പെടുത്തിയ യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിച്ച് അത് പരിഹരിക്കുന്നതിന് പകരം അദ്ദേഹത്തെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താനാണ് ശ്രമിച്ചത്. അതില്‍ അവര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഇപ്പോള്‍ നടപടിയുമായി മുന്നോട്ടു പോകുന്നത്. അധികാര ദുര്‍വിനിയോഗമാണിത്. സത്യം പറയുന്നവരെ ഭീഷണിപ്പെടുത്തുകയും പ്രതികാര നടപടിയെടുക്കുകയും ചെയ്യുന്ന പിണറായി സര്‍ക്കാരിന്റെ നയങ്ങള്‍ അപലപനീയമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

അടിസ്ഥാനരഹിതമായ കുറ്റങ്ങള്‍ ചുമത്തി ഒരാഴ്ചയായി നിരപരാധികളായ കന്യാസ്ത്രീകളെ ബിജെപി ഭരണകൂടം ജയിലില്‍ അടച്ചിരിക്കുകയാണ്. പാവപ്പെട്ട ആളുകളെ സഹായിക്കാനും അവര്‍ക്ക് ജോലി നല്‍കാനും ശ്രമിച്ചതിന്റെ പേരിലാണ് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത കുറ്റങ്ങള്‍ ചുമത്തി അവരെ അറസ്റ്റ് ചെയ്തത്.

ആതുരസേവന രംഗത്തും ജീവകാരുണ്യ മേഖലയിലും അവര്‍ നടത്തുന്ന ശ്രമങ്ങളെ മതപരിവര്‍ത്തനമെന്ന് ആരോപിക്കുന്നത് ബിജെപിയുടെ തെറ്റായ നടപടിയാണ്. എത്രയും വേഗം കന്യാസ്ത്രീകളുടെ മോചിപ്പിക്കാന്‍ നടപടി ഉണ്ടാകണം. ഈ വിഷയത്തിലുളള ബിജെപിയുടെ ഇരട്ടത്താപ്പ് ജനം വിലയിരുത്തുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

MORE NEWS
കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കണം: മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ
കലാഭവൻ നവാസ് ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ
തിരു. ഡി.സി.സി പ്രസിഡന്റ് നിയമനം പിന്നാക്ക വിഭാഗത്തിന് നൽകണമെന്ന ആവശ്യം ശക്തം
ജാമ്യ വ്യവസ്ഥ ലംഘിച്ചു കൊടി സുനിയുടെ പരോൾ റദ്ദാക്കി
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.