തിരുവനന്തപുരം: ഡോ.സുകുമാർ അഴീക്കോട് സ്മാരക ദേശീയ ട്രസ്റ്റിന്റെ 2025ലെ അവാർഡ് സമർപ്പണ സമ്മേളനം 10ന് രാവിലെ 10ന് നേമം സ്റ്റുഡിയോ റോഡിലെ അഴീക്കോട് സ്മാരക ഹാളിൽ നടക്കും. ന്യൂറോളജിസ്റ്റും സാംസ്കാരിക പ്രവർത്തകനുമായ ഡോ.ഷാജി പ്രഭാകറിന് ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ പുരസ്കാരം സമ്മാനിക്കും. ട്രസ്റ്റ് ദേശീയ പ്രസിഡന്റ് ശാസ്താന്തല സഹദേവൻ അദ്ധ്യക്ഷത വഹിക്കും. കവി ഡോ.ഇന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തും. നിത്യരോഗികൾക്കുള്ള സഹായവിതരണം ഡോ. കെ.സുധാകരൻ നിർവഹിക്കും. ചിത്രരചനാവിജയികൾക്ക് ഡോ.വി.ആർ. ജയറാം ഉപഹാരം നൽകും. ജനറൽ സെക്രട്ടറി പനവിള രാജശേഖരൻ,ജയശ്രീ ഗോപാലകൃഷ്ണൻ,ജി.വി.ദാസ്,ദിനേശ് നായർ എന്നിവർ സംസാരിക്കും.