ജലപാതകൾ ഫലപ്രദമായി വിനിയോഗിക്കണം: വിദഗ്ദ്ധർ

Mon 25 Aug 2025 05:51 PM IST
water
ടൈ കേരള സംഘടിപ്പിച്ച വിഷൻ കേരള പാനൽ ചർച്ച

കൊച്ചി: കേരളത്തിലെ ദേശീയജലപാത ഉൾപ്പെടെ കായലുകളും പുഴകളും ജലാശയങ്ങളും ടൂറിസം, ചരക്കുനീക്കം എന്നിവയ്‌ക്ക് കൂടുതൽ ഫലപ്രദമായി വിനിയോഗിക്കണമെന്ന് വിദഗ്ദ്ധർ. ജലഗതാഗതത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ തലത്തിൽ ശ്രമങ്ങളും നടപടികളും നയവും തയ്യാറാക്കണണമെന്നും നിർദ്ദേശം ഉയർന്നു.

സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്ന സംഘടനയായ ടൈ കേരള സംഘടിപ്പിച്ച വിഷൻ കേരള പാനൽ ചർച്ചയിൽ അൺലോക്കിംഗ് കേരള വാട്ടർവേയ്‌സ് പരിപാടിയിലാണ് നിർദ്ദേശങ്ങൾ ഉയർന്നത്. ടൂറിസം, ഗതാഗതം മേഖലകളിലെ നവീകരണം ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

ചർച്ചയിൽ ടൈ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ്, കൊച്ചി വാട്ടർ മെട്രോ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സാജൻ പി. ജോൺ, സി.ജി.എച്ച് എർത്ത് സഹസ്ഥാപകൻ ജോസ് ഡൊമിനിക്, സ്‌പൈസ് റൂട്ട് ലക്ഷ്വറിഹൗസ് ക്രൂയിസസ് പാർട്ണർ ജോബിൻ ജോസഫ് അക്കരകളം, നവ്ആൾട്ട് സ്ഥാപകനും സി.ഇ.ഒയുമായ സന്ദിത് തണ്ടാശേരി, ജെല്ലിഫിഷ് വാട്ടർസ്‌പോർട്‌സ് സ്ഥാപകൻ കെ. കൗഷിഖ് എന്നിവർ പങ്കെടുത്തു. ആനന്ദമണി കൺസൾട്ടൻസി മാനേജിംഗ് പാർട്ണർ കെ. ആനന്ദമണി മോഡറേറ്ററായിരുന്നു.

MORE NEWS
പൂ​വേ...​പൊ​ലി പൂവേ...
ഗണേശോത്സവം ഇന്ന് തുടക്കം
തിരുവോണ ലഹരിയിൽ തൃക്കാക്കരയും തൃപ്പൂണി​ത്തുറയും
അത്താഘോഷത്തിന് 20ലേറെ ഫ്ളോട്ടുകൾ
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.