പറവൂർ: പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ ഓഫീസ് അക്രമിച്ച സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരെ അറസ്റ്റുചെയ്യാത്തിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു നേതൃത്വത്തിൽ പറവൂരിൽ പ്രകടനവും പ്രതിഷേധയോഗവും നടത്തി. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. യൂത്ത്കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീരാജ് അദ്ധ്യക്ഷനായി. കെ.പി.സി.സി വക്താവ് സന്ദീപ് വാര്യർ മുഖ്യപ്രഭാഷണം നടത്തി.
ടി.ജെ. വിനോദ് എം.എൽ.എ, സനീഷ്‌കുമാർ ജോസഫ് എം.എൽ.എ, കെ.പി. ധനപാലൻ, ഒ.യു. ജിനീഷ്, സിമില സിബി, മിനിമോൾ, എം.എസ്. റെജി, ഫ്രാൻസിസ് വലിയപറമ്പിൽ, ടി.എ. നവാസ്, സീന സജീവ്, ബിൻസി സോളമൻ, ജിജി സൈമൺ, ഷാരോൺ പനക്കൽ, കൃഷ്ണലാൽ തുടങ്ങിയവർ സംസാരിച്ചു. പറവൂർ നഗരത്തിൽ പ്രതിഷേധപ്രകടനവും നടന്നു.