കളമശേരി: നാറാണം ശ്രീ വിനായക സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവം നാറാണത്ത് എൻ.എസ്.എസ് ഹാളിൽ ഇന്ന് ആരംഭിക്കും. വൈകിട്ട് 5. 30ന് വിനായക പ്രതിഷ്ഠ. 6ന് നാറാണത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം മുൻ മേൽശാന്തി വിഷ്ണു നമ്പൂതിരി ഭദ്രദീപം കൊളുത്തി പ്രഭാഷണം നടത്തും. 8ന് അന്നദാനം. നാളെ രാവിലെ 6ന് ഇലഞ്ഞിക്കൽ ശിവക്ഷേത്രം മേൽശാന്തി കേശവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ108 നാളികേരത്തിന്റെ മഹാഗണപതി ഹോമം, വൈകിട്ട് 6ന് ദീപാരാധന, ഭാഗവത ആചാര്യൻ പള്ളിക്കൽ സുനിലിന്റെ പ്രഭാഷണം, 8ന് അന്നദാനം. 28ന് വൈകിട്ട് 5. 30ന് വിഗ്രഹ നിമജ്ജന ഘോഷയാത്ര നാറാണത്ത് ക്ഷേത്ര സമീപത്ത് നിന്നുമാരംഭിച്ച് ഫാക്ട് കവല വഴി ഏലൂർ ഫെറിയിൽ സമാപിക്കും.