ഓണം സുരക്ഷിതമാക്കാൻ സിറ്റി പൊലീസ്

Sun 31 Aug 2025 01:56 AM IST

കൊല്ലം: ഈവർഷത്തെ ഓണാഘോഷവുമായി ബന്ധപ്പെട്ട് കൊല്ലം സിറ്റി പൊലീസ് പ്രത്യേക പൊലീസ് സംവിധാനം ഏർപ്പെടുത്തി. ട്രാഫിക്, ക്രമസമാധാനം എന്നീ രണ്ട് വിഭാഗമാക്കി ഓരോ പൊലീസ് സ്റ്റേഷൻ പരിധിയിലും പ്രത്യേക സുരക്ഷാ സംഘങ്ങളെ നിയോഗിച്ചു.

കൂടുതൽ ട്രാഫിക് ബ്ളോക്ക് നിരന്തരം ഉണ്ടാകുന്ന ആൽത്തറമൂട്, കല്ലുംതാഴം, അയത്തിൽ എന്നീ സ്ഥലങ്ങളിൽ രാവിലെ 8 മുതൽ രാത്രി 8 വരെ ഗതാഗത നിയന്ത്രണത്തിനായി സ്ഥിരം പൊലീസ് സംവിധാനം ഏർപ്പെടുത്തി. ആൽത്തറമൂട്, കല്ലുംതാഴം എന്നീ സ്ഥലങ്ങളിൽ റോഡിലെ കുഴികൾ അടച്ച് വീതി കൂട്ടി ഗതാഗതം സുഗമമാക്കി. ഗതാഗതം തടസ്സം ഉണ്ടാകുവാൻ സാദ്ധ്യതയുള്ള പോളയത്തോട് ജംഗ്ഷനിൽ ബാരിക്കേഡ് ഉപയോഗിച്ചുംപള്ളിമുക്ക്, ചാമക്കട, കുമാർ ജംഗ്ഷൻ, ബീച്ച് റോഡ്, രണ്ടാംകുറ്റി എന്നി സ്ഥലങ്ങളിൽ അതാത് സ്റ്റേഷൻ പരിധിയിൽ നിന്നുമുള്ള പ്രത്യേക പെട്രോളിംഗിന് പുറമേ വയർലെസ് സംവിധാനമുള്ള ബൈക്ക് പെട്രോളിംഗ് നടത്തും.

റെയിവേ സ്റ്റേഷൻ പരിസരത്ത് ഗതാഗത തടസം ഉണ്ടാക്കത്തക്ക രീതിയിലുള്ള അനധികൃത പാർക്കിംഗ് വരും ദിവസങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ ഉപയോഗിച്ച് ഒഴിവാക്കും. റെയിൽവേ സ്റ്റേഷൻ- ചെമ്മാംമുക്ക് റോഡിന്റെ ഒരു ഭാഗം വാഹനങ്ങൾ മാറ്റി നോ പാർക്കിംഗ് ബോർഡ് സ്ഥാപിച്ചു. നഗരത്തിൽ എത്തുന്ന വാഹനങ്ങൾക്ക് പ്രത്യേക പാർക്കിംഗ് സംവിധാനം ഏർപ്പെടുത്തി.

പ്രത്യേക പാർക്കിംഗ് ഏർപ്പെടുത്തണം

 വ്യാപാര സ്ഥാപനങ്ങൾ വാഹനങ്ങൾ പ്രത്യേക പാർക്കിംഗ് ഏർപ്പെടുത്തണം
 ഗതാഗത തടസം ഉണ്ടകത്തക്ക തരത്തിൽ സ്ഥാപനങ്ങൾക്ക് മുന്നിൽ പാർക്കിംഗ് അനുവദിക്കില്ല
 കൊട്ടിയം- മയ്യനാട് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസുകൾ എസ്.എം.പി റെയിൽവേ ഗേറ്റ് വഴിയോ, കൊച്ചുപ്ലാമൂട് വഴിയോ പോകണം. ചിന്നക്കട- സെന്റ് ജോസഫ് വഴി സർവീസ് നടത്താൻ അനുവദിക്കില്ല


നഗരത്തിൽ
1. സെന്റ് ജോസഫ് കോൺവെന്റ് സ്കൂൾ , സെന്റ് ജോസഫ് ജംഗ്ഷൻ
2. ആണ്ടാമുക്കം ഷോപ്പിംഗ് കോമ്പ്ളക്സ് പരിസരം
3. ബീച്ച് റോഡിലെ പി.ഡബ്യുയു.ഡി ഓഫീസ്(അവധി ദിവസങ്ങളിൽ)
4. പ്രശാന്തി ഗാർഡൻസ് ആശ്രാമം

MORE NEWS
തെരുവ് നായ്ക്കളുടെ കാത്തിരിപ്പ് കേന്ദ്രം!
കൊല്ലം തിരുമംഗലം ദേശീയപാത... തെരുവി​ൽ കുരുക്കായി​ തെരുവോര കച്ചവടം
എൻ.എസ് സഹ. ആശുപത്രിയിൽ ഓണാഘോഷം
രുചിഭേദങ്ങളുടെ പായസോത്സവം
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.