കൊല്ലം: അയ്യപ്പഭക്ത സംഗമം നടത്താനുള്ള സർക്കാരിന്റെ തീരുമാനം അയ്യപ്പഭക്തരോടുള്ള സ്നേഹം കൊണ്ടല്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് പറഞ്ഞു. ബി.ജെ.പി തിരുവനന്തപുരം മേഖലാ ശില്പശാല കൊട്ടാരക്കരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം മേഖല പ്രസിഡന്റ് ബി.ബി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എസ്. സുരേഷ്, അനൂപ് ആന്റണി, സംസ്ഥാന വൈസ് പ്രസിഡന്റുമാരയായ കെ. സാമൻ, പി.സുധീർ, സംസ്ഥാന സെക്രട്ടറിമാരായ പൂന്തുറ ശ്രീകുമാർ, വി.വി. രജേഷ്, അഞ്ചന. എം.പി, ജില്ലാ പ്രസിഡന്റുമാരായ രാജി പ്രസാദ്, എസ്. ജയപ്രശാന്ത്, കരമന ജയൻ, മുക്കംപാലം മുട് ബിജു, സുരജ് തുടങ്ങിയവർ പങ്കെടുത്തു.