കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ കണ്ടെത്തി; രണ്ടാഴ്‌ചയ്‌ക്കിടെ കിട്ടിയത് ഏഴ് ഫോണുകൾ

Sun 31 Aug 2025 08:44 AM IST
kannur-jail

കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്ന് ഇന്നും മൊബൈൽ ഫോൺ പിടികൂടി. ന്യൂ ബ്ലോക്കിന്റെ പിറക് വശത്ത് ഒളിപ്പിച്ചനിലയിലാണ് ഫോൺ കണ്ടെത്തിയത്. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. കൊടും കുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന് പിന്നാലെയാണ് കണ്ണൂർ സെൻട്രൽ ജയിലിൽ പരിശോധന കർശനമാക്കിയത്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഏഴ് മൊബൈൽ ഫോണുകളാണ് ജയിലിൽ നിന്ന് പിടികൂടിയത്. രണ്ട് ദിവസം മുമ്പ് പുതിയ ബ്ലോക്കിലെ തടവുകാരൻ യു ടി ദിനേശിൽ നിന്ന് മൊബൈൽ ഫോൺ പിടിച്ചെടുത്തിരുന്നു. സെല്ലിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഫോൺ.

പനങ്കാവ് സ്വദേശിയായ യുവാവ് കഴിഞ്ഞ ഞായറാഴ്ച മൊബൈൽ ഫോണുകളും ലഹരിവസ്തുക്കളും എറിഞ്ഞുകൊടുക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസിന്റെ പിടിയിലായിരുന്നു. ഇയാളിൽ നിന്ന് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

പുറത്തുനിന്ന് ജയിലിനകത്തേക്ക്‌ സാധനങ്ങൾ വിതരണം ചെയ്യുന്നതിനെക്കുറിച്ചാണ് പിടിയിലായ യുവാവ് വെളിപ്പെടുത്തിയത്. പുറത്തുള്ള സഹായികൾ ആവശ്യമായ വസ്തുക്കൾ ദേശീയപാതയോട് ചേർന്നുള്ള ജയിൽ മതിലിന് സമീപത്തുനിന്ന് എറിഞ്ഞുകൊടുക്കുന്നു. ആദ്യം കല്ലെറിഞ്ഞുകൊണ്ട് സിഗ്നൽ നൽകും, തുടർന്ന് മൊബൈൽ ഫോണുകളും ലഹരിവസ്തുക്കളും മതിലിനു മുകളിലൂടെ എറിഞ്ഞുകൊടുക്കും. ഈ സേവനത്തിന് പുറത്തുള്ളവർക്ക് 1000 മുതൽ 2000 രൂപ വരെ, പ്രതിഫലം ലഭിക്കുന്നു. വിതരണം പൂർത്തിയായാൽ ഗൂഗിൾ പേയിലൂടെ പണം അയച്ചുകൊടുക്കലാണ് പതിവ്.

MORE NEWS
തിരുവോണത്തിന് രണ്ട് ജില്ലകളിൽ ശക്തമായ മഴയ്‌ക്ക് സാദ്ധ്യത; യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്
സൗബിൻ ഷാഹിറിന് സ്റ്റേജ് ഷോയ്‌ക്ക് ദുബായിൽ പോകാനാകില്ല; വിദേശയാത്ര വിലക്കി കോടതി
'നീ അല്ല കരയേണ്ടത്, നീ ഇരയല്ല; കരയേണ്ടതും ഒറ്റപ്പെടേണ്ടതും വേട്ടക്കാരനാണ്'; ആ പെൺകുട്ടിയോട് റിനിക്ക് പറയാനുള്ളത്
മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; വിമാന സുരക്ഷാനിയമം നിലനിൽക്കില്ല,​ അനുമതി നിഷേധിച്ച് കേന്ദ്രം
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.