കൊല്ലം: കേരള ഫെഡറേഷൻ ഒഫ് ദി ബ്ളൈൻഡ് അസോ. കൊല്ലവും റൺ ബോൺഡ് ക്ളബ്ബ് കൊല്ലവും സംയുക്തമായി നടത്തിയ ഓണാഘോഷവും ഭക്ഷ്യകിറ്റ് വിതരണവും ഡെപ്യൂട്ടി കളക്ടർ ജയശ്രീ ഉദ്ഘാടനം ചെയ്തു. ബ്ളൈൻഡ് അസോ. പ്രസിഡന്റ് സുനിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി റോബിൻ, നീണ്ടകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജീവൻ, റൺ ബോൺഡ് കൊല്ലം പ്രസിഡന്റ് ആർ. സനിത്, സെക്രട്ടറി അൻസർ, കൊല്ലം കല്യാൺ സിൽക്സ് മാനേജർ ബിജു പ്രസാദ്, ബി. വിനോദ് എന്നിവർ സംസാരിച്ചു.