പരവൂർ: പരവൂർ പൊഴിക്കര അക്ഷരം ലൈബ്രറിയിലെ സ്ഥിരാംഗങ്ങളായ വീട്ടമ്മമാരും പെൺകുട്ടികളും ചേർന്നൊരുക്കിയ പായസോത്സവം ശ്രദ്ധേയമായി.
സ്ത്രീകൾക്കും കുട്ടികൾക്കും മാത്രം പ്രവേശനം അനുവദിച്ചിട്ടുള്ള വായനശാലയാണിത്. പുസ്തകങ്ങൾ വീടുകളിലേക്ക് കൊണ്ടുപോകാൻ അനുവാദമില്ല. ഒരു വർഷം മുമ്പ് മാത്രം തുടങ്ങിയ വായനശാലയിലേക്ക് നിരവധി പേരാണ് ദിനംപ്രതി എത്തുന്നത്. പി.എസ്.സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന യുവതികൾ, വീട്ടമ്മമാർ, സ്കൂൾ, കോളേജ് വിദ്യാർത്ഥിനികൾ തുടങ്ങിയവരാണ് വായനശാലയിലെ അംഗങ്ങൾ.
അട, സേമിയ, പേരയ്ക, കാരറ്റ്, ബദാം, കടല, ഈത്തപ്പഴം, മരച്ചീനി, ചേന, മത്തൻ തുടങ്ങിയ പായസങ്ങളുടെ രുചി ആസ്വാദിക്കാൻ തിരക്കായിരുന്നു.