കൊല്ലം: എൻ.എസ്. സഹകരണ ആശുപത്രിയിലെ ഓണാഘോഷ പരിപാടികൾ ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.പി.എം. ജില്ലാ സെക്രട്ടറി എസ്. സുദേവൻ വിശിഷ്ടാതിഥിയായി. സെക്രട്ടറി പി.ഷിബു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ. മാധവൻപിള്ള, ഭരണസമിതി അംഗങ്ങളായ അഡ്വ. ഡി. സുരേഷ്‌കുമാർ, അഡ്വ.പി.കെ. ഷിബു, സി. ബാൾഡുവിൻ, എസ്. സുൽബത്ത്, ആശുപത്രി മെഡിക്കð സൂപ്രണ്ട് ഡോ.ടി.ആർ. ചന്ദ്രമോഹൻ, മെഡിക്കð അഡ്മിനിസ്‌ട്രേറ്റർ ഡോ.വി.കെ. സുരേഷ്‌കുമാർ, ഡെപ്യൂട്ടി മെഡിക്കð സൂപ്രണ്ട് ഡോ.ഡി.ശ്രീകുമാർ, ഡോ.ജി.അഭിലാഷ്, ഡോ.വി. മനോജ്, നഴ്‌സിംഗ് സൂപ്രണ്ട് ഇ.എസ്. ബിന്ദു എന്നിവർ സംസാരിച്ചു. അത്തപ്പൂക്കളം, ഡോക്ടർമാരുടേയും ജീവനക്കാരുടേയും തിരുവാതിര, ഓണപ്പങ്ക് വിതരണം, വിവിധ ഓണക്കളികൾ എന്നിവ അരങ്ങേറി. വൈകിട്ട് നടന്ന സമാപന സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് എ. മാധവൻപിള്ള സമ്മാനദാനം നിർവഹിച്ചു. ഭരണസമിതിയംഗം അഡ്വ.ഡി.സുരേഷ്‌കുമാർ, പത്തനാപുരം ഇ.എം.എസ് ആശുപത്രി പ്രസിഡന്റ് ബി. ദസ്തക്കീർ സാഹിബ്, ഡോ.ഹരിഗോവിന്ദ് എന്നിവർ സംസാരിച്ചു.