കൊല്ലം: അഞ്ചാലുംമൂട് കൊല്ലം റോഡിൽ മതിലിൽ വെങ്കേക്കര കാത്തിരിപ്പ് കേന്ദ്രം തെരുവ് നായ്ക്കളുടെ കേന്ദ്രമായി മാറി. അഞ്ചാലുംമൂട്, പെരുമൺ, അഷ്ടമുടി,കുണ്ടറ, കൊട്ടാരക്കര ഭാഗങ്ങളിലേക്ക് പോകാൻ നിരവധി യാത്രക്കാർ ആശ്രയിക്കുന്ന ഇടമാണിത്.
മഴക്കാലത്തു പോലും നായ്ക്കളെ പേടിച്ച് പുറത്തു നിൽക്കേണ്ട അവസ്ഥയാണ്. യാത്രികർക്കു നേരെ നായ്ക്കൾ കുരച്ചെത്തുന്നതും പതിവായി. റോഡിൽ കടിപിടി കൂടുന്ന നായ്ക്കൾ വാഹന യാത്രികർക്കും ഭീഷണിയാണ്. ഇവയെ തുരത്താൻ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാവുന്നില്ല.
രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് നായ്ക്കൾ മതിലിൽ ഭാഗത്ത് അലഞ്ഞ് നടക്കുന്നത്. ഇരുചക്രവാഹനങ്ങൾക്കു പിന്നാലെ പാഞ്ഞടുക്കുമ്പോൾ തലനാരിഴയ്ക്കാണ് പലരും അപകടത്തിൽ നിന്ന് രക്ഷപ്പെടുന്നത്.
സ്കൂൾ കുട്ടികൾ ഉൾപ്പടെയുള്ള യാത്രക്കാർ ഭയന്നാണ് ഇവിടേക്കെത്തുന്നത്. നായ്ക്കളുടെ കൂട്ടത്തോടെയുള്ള അക്രമണത്തിൽ നിന്ന് എപ്പോഴും രക്ഷപ്പെടാൻ കഴിയണമെന്നില്ല
സുമ, പ്രദേശവാസി