തിരുവനന്തപുരം: ഇത്തവണത്തെ ഓണം കളറാക്കാൻ ഒരുങ്ങി മാൾ ഓഫ് ട്രാവൻകോർ (എംഒടി). ഓഗസ്റ്റ് 26 മുതൽ സെപ്തംബർ ഏഴുവരെ നീണ്ടുനിൽക്കുന്ന ഓണാഘോഷ പരിപാടികളാണ് എംഒടിയിൽ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ആവേശം ഇരട്ടിയാക്കുന്ന അനേകം കലാപരിപാടികളും സാംസ്‌കാരിക മേളകളും ഇവിടെ നടക്കുന്നുണ്ട്. വടംവലി മത്സരം, ഘോഷയാത്ര, ചെണ്ടമേളം തുടങ്ങി തികച്ചും കേരളീയമായ പൈതൃകത്തോടും സംഗീതത്തോടും ചേർന്ന ആഘോഷങ്ങളാണ് ഇത്തവണയും ഒരുക്കിയിരിക്കുന്നത്.
ഇവയെക്കൂടാതെ, ഈ ഓണത്തിന് ഒരു വമ്പൻ ഷോപ്പിംഗ് ഉത്സവവും മാൾ ഓഫ് ട്രാവൻകോർ ഒരുക്കിയിട്ടുണ്ട്. ഓഗസ്റ്റ് 26 മുതൽ സെപ്തംബർ 28 വരെ "ഷോപ്പ് ആന്റ് വിൻ" എന്ന പേരിൽ സംഘടിപ്പിക്കുന്ന ഷോപ്പിംഗ് ഉത്സവത്തിൽ പങ്കെടുക്കുന്നവർക്ക് റോയൽ എൻഫീൽഡ് മോട്ടോർ സൈക്കിള്‍ ഉൾപ്പെടെയുള്ള ബമ്പർ സമ്മാനങ്ങളും, ഡെയിലി-വീക്ക്ലി ഗിഫ്റ്റുകളും നേടാനുള്ള അവസരവുമുണ്ട്. നിങ്ങളുടെ കുടുംബത്തോടൊത്ത് ഈ ഓണം മാൾ ഓഫ് ട്രാവൻകോറിൽ ആഘോഷിക്കൂ കൈ നിറയെ സമ്മാനങ്ങൾ നേടൂ.