മാനന്തവാടി: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. മാനന്തവാടി കുഴിനിലം നീലോത്ത് പുത്തൻവീട്ടിൽ രതീഷ് (47) ആണ് മരിച്ചത്. ആഗസ്റ്റ് ആദ്യവാരം കടുത്ത പനിയാൽ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും അവിടെ വച്ച് ചെള്ളുപനി സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് അസുഖം മൂർച്ഛിക്കയാൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനാൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ച പുലർച്ചയാണ് മരണപ്പെട്ടത്. മസ്തിഷ്‌ക ജ്വരത്തിന്റെ രണ്ടാമത്തെ പരിശോധനാഫലത്തിൽ രതീഷ് നെഗറ്റീവ് ആയിരുന്നെങ്കിലും ആദ്യഫലം പോസിറ്റീവ് ആയിരുന്നുവെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. രതീഷിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല.
ഭാര്യ: ജിഷ. മക്കൾ: ഗായത്രി, ശ്രീലക്ഷ്മി.