പുലികളി സംഘങ്ങൾക്ക് കേന്ദ്ര സഹായം

Mon 08 Sep 2025 01:26 AM IST
s

തൃശൂർ: പുലികളി സംഘങ്ങൾക്ക് കേന്ദ്ര ധനസഹായം അനുവദിപ്പിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ടൂറിസം മന്ത്രാലയത്തിന്റെ ഡി.പി.പി.എച്ച് സ്‌കീമിൽ ഉൾപ്പെടുത്തി ഓരോ സംഘത്തിനും മൂന്ന് ലക്ഷം രൂപ വീതമാണ് അനുവദിച്ചതെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി അറിയിച്ചു. ചരിത്രത്തിലാദ്യമായാണ് ഇത്തവണ പുലികളിക്ക് കേന്ദ്രത്തിൽനിന്ന് ധനസഹായം ലഭിക്കുന്നത്.

പുലികളി സംഘങ്ങൾക്ക് ഓണസമ്മാനമാണിതെന്ന് സുരേഷ് ഗോപി ഫേസ് ബുക്കിൽ കുറിച്ചു. കൂടാതെ തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെന്റർ, പുലികളി സംഘങ്ങൾക്ക് 1 ലക്ഷം രൂപ വീതം സംഭാവന ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

MORE NEWS
കസ്റ്റഡി മർദ്ദനങ്ങളിൽ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹം; സസ്‌പെൻഷൻ പോരാ, പൊലീസിലെ ക്രിമിനലുകളെ പുറത്താക്കണം:വി.ഡി സതീശൻ
ലേഡീസ് കോച്ചുകളിൽ പുരുഷന്മാർ, ചോദ്യം ചെയ്താൽ കയർത്ത് സംസാരിക്കും; രക്ഷയില്ലെന്ന് സ്ത്രീകൾ
പീച്ചി പൊലീസ് മർദനം; സിഐ പി വി രതീഷിന് കാരണം കാണിക്കൽ നോട്ടീസ്
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലും ജില്ലാ കോടതിയിലും ബോംബ് ഭീഷണി,​ സ്ഥലത്ത് പരിശോധന
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.