ലേഡീസ് കോച്ചുകളിൽ പുരുഷന്മാർ, ചോദ്യം ചെയ്താൽ കയർത്ത് സംസാരിക്കും; രക്ഷയില്ലെന്ന് സ്ത്രീകൾ

Mon 08 Sep 2025 03:58 PM IST
indian-railway

കൊച്ചി: ട്രെയിനുകളിലെ ലേഡീസ് കോച്ചുകളിൽ പുരുഷന്മാരുടെ കടന്നുകയറ്റം പതിവാകുന്നുവെന്ന് പരാതികൾ വർദ്ധിക്കുന്നു. ട്രെയിനുകളിൽ പൊലീസ് സഹായം ലഭ്യമാകുന്നില്ലെന്നും കോച്ചുകളിലേയ്ക്ക് പ്രവേശനം പോലും തടഞ്ഞുകൊണ്ടാണ് പുരുഷന്മാരുടെ യാത്രയെന്നും പരാതിക്കാർ ആരോപിക്കുന്നു. ഇവ ചോദ്യം ചെയ്താൽ സ്ത്രീകളോട് പുരുഷന്മാർ കയർത്ത് സംസാരിക്കുന്നെന്നും പരാതിയിൽ പറയുന്നു.

കൊല്ലം- എറണാകുളം മെമുവിൽ പല സ്റ്റേഷനുകളിലും സ്ത്രീകൾ കയറാനും ഇറങ്ങാനും പ്രയാസപ്പെട്ടതായി കാട്ടി വനിതാ യാത്രികർ പരാതി നൽകി. കൊല്ലം- എറണാകുളം സ്‌പെഷ്യൽ മെമുവിലും വനിതാ കോച്ചുകളിൽ പുരുഷ യാത്രക്കാരാണെന്ന് പരാതിയുണ്ട്. കോട്ടയം എക്സ്പ്രസിൽ രാത്രിയിൽ പലപ്പോഴും പൊലീസ് ഉണ്ടാകില്ലെന്നും ഒരിക്കൽ എറണാകുളം ടൗണിൽ നിന്ന് പുറപ്പെട്ട ട്രെയിനിൽ മദ്യപിച്ച് ബഹളം വച്ച യാത്രക്കാരനെതിരെ പരാതി പറഞ്ഞപ്പോൾ കോട്ടയത്ത് നിന്ന് നടപടി ഉണ്ടാകുമെന്നാണ് മറുപടി ലഭിച്ചതെന്നും യാത്രക്കാർ പറയുന്നു.

എല്ലാ ട്രെയിനിലും പൊലീസ് സുരക്ഷ സഹായം ഉറപ്പാക്കണമെന്ന് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ ആർപിഎഫിലും ജിആർപിയിലും വിന്യസിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു. ട്രെയിനുകളിൽ സിസി ടിവി സുരക്ഷാ സംവിധാനങ്ങൾക്ക് അടിയന്തിര പ്രാധാന്യം നൽകണമെന്നും ഭിക്ഷാടകർക്കും ട്രെയിനിൽ പിരിവ് നടത്തുന്നവർക്കുമെതിരെ നടപടികൾ സ്വീകരിക്കണമെന്നും ഫ്രണ്ട്സ് ഓൺ റെയിൽസ് ആവശ്യപ്പെട്ടു.

MORE NEWS
പുതിയ ബില്ലുകൾ: പ്രത്യേക മന്ത്രിസഭാ യോഗം 13ന്
എം.എസ്. സുബ്ബലക്ഷ്മി അവാർഡ് ഡോ. കെ. ഓമനക്കുട്ടിക്ക്
ഫോട്ടോഗ്രഫി മത്സരം: അനന്തു ആരിഫയ്ക്ക് രണ്ടാം സ്ഥാനം
മാദ്ധ്യമ പ്രവർത്തകൻ മാത്യു .സി.ആർ നിര്യാതനായി
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.