മാദ്ധ്യമ പ്രവർത്തകൻ മാത്യു .സി.ആർ നിര്യാതനായി

Wed 10 Sep 2025 01:56 AM IST
1

തിരുവനന്തപുരം: ജയ് ഹിന്ദ് ടിവി സീനിയർ ന്യൂസ് എഡിറ്ററും ന്യൂസ് ഇൻ ചാർജുമായ കുന്നുകുഴി മുളവന ജംഗ്‌ഷൻ ഷാബു നിവാസിൽ മാത്യു .സി.ആർ (51) നിര്യാതനായി. ഇന്നലെ രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 2ന് ജയ്‌ഹിന്ദ്‌ ടിവിയിലും തുടർന്ന് പ്രസ്‌ക്ലബിലും പൊതുദർശനത്തിനു വച്ചശേഷം കുന്നുകുഴിയിലെ വസതിയിൽ എത്തിക്കും. സംസ്‌കാരം നാളെ രാവിലെ 11ന് പാറ്റൂർ സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ.

മലയാളം ടെലിവിഷൻ വാർത്താ ചാനലുകളുടെ തുടക്കകാലത്ത് സിറ്റി ന്യൂസിന്റെ റിപ്പോർട്ടറായാണ് മാദ്ധ്യമരംഗത്ത് എത്തിയത്. പിന്നീട് സൂര്യ ഉൾപ്പെടെയുള്ള മാദ്ധ്യമങ്ങളിലൂടെ ശ്രദ്ധേയനായി. വീക്ഷണം തിരുവനന്തപുരം ബ്യൂറോയിൽ ബ്യൂറോ ചീഫായും പ്രവർത്തിച്ചു. കേരള ദേശീയ വേദി ജില്ല സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. പിതാവ്: ക്രിസ്റ്റഫർ റൊസാരിയോ. മാതാവ്: മാർഗരറ്റ് റൊസാരിയോ . ഭാര്യ: ഷൈനി അലക്സാണ്ടർ (ആകാശവാണി). മകൾ: ആൻ മേരി (ബിരുദ വിദ്യാർത്ഥിനി, മദ്രാസ് ക്രിസ്ത്യൻ കോളേജ് ). സഹോദരങ്ങൾ: ജോർജ് (യു.എസ്.ടി ഗ്ലോബൽ), തോമസ് (യു.എസ്.എ).

MORE NEWS
അനാശാസ്യ കേന്ദ്രത്തിലെത്തുന്നയാളെ ഉപഭോക്താവായി കാണാനാകില്ല, വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചെന്ന കുറ്റം നിലനിൽക്കും
പരാതി പറയാനെത്തിയ വയോധികനെ ക്രൂരമായി മർദ്ദിച്ചു; പീച്ചി മുൻ എസ്‌ഐക്കെതിരെ കൂടുതൽ പരാതികൾ
ആവേശമായി ദീപശിഖ പ്രയാണം
ഇന്ന് പ്രതിനിധി സമ്മേളനം: സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് തുടക്കം
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.