കൽപ്പറ്റ: കൃഷി വകുപ്പ്, ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ "കൃഷി സമൃദ്ധിയിൽ എന്റെ കേരളം" എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സംസ്ഥാനതല ഡിജിറ്റൽ ഫാം ഫോട്ടോഗ്രഫി മത്സരത്തിൽ കേരള കൗമുദി വയനാട് ഫോട്ടോഗ്രാഫർ അനന്തു ആരിഫയ്ക്ക് രണ്ടാം സ്ഥാനം. 529 എൻട്രികളിൽ നിന്ന് 1110 ഫോട്ടോകളാണ് മത്സരത്തിലുണ്ടായത്. 15000 രൂപയാണ് സമ്മാനതുക. വയനാട് തൃശ്ശിലേരി കുളിർമാവൂർ പാടത്തെ കമ്പളനാട്ടിയിൽ നിന്നെടുത്ത ചിത്രത്തിനാണ് അവാർഡ്. മലയാള മനോരമ വയനാട് സീനിയർ ഫോട്ടോഗ്രാഫർ ധനേഷ് അശോകനാണ് ഒന്നാം സ്ഥാനം. കൽപ്പറ്റ പുത്തൂർവയലിൽ പരേതരായ പി.കെ. ബാലകൃഷ്ണൻ - മിനി ബാലകൃഷ്ണൻ ദമ്പതികളുടെ മകനാണ് അനന്തു. സഹോദരി അശ്വതി ബാലകൃഷ്ണൻ.