അനാശാസ്യ കേന്ദ്രത്തിലെത്തുന്നയാളെ ഉപഭോക്താവായി കാണാനാകില്ല, വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചെന്ന കുറ്റം നിലനിൽക്കും

Wed 10 Sep 2025 08:05 AM IST
kerala-hc

കൊച്ചി: അനാശാസ്യ കേന്ദ്രത്തിലെത്തി ലൈംഗിക ബന്ധത്തിനായി പണം നൽകുന്നയാളുടെ പേരിൽ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചെന്ന കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി. അനാശാസ്യ കേന്ദ്രത്തിലെത്തി ലൈംഗിക തൊഴിലാളിയുടെ സേവനം തേടുന്നയാളെ ഉപഭോക്താവായി കാണാനാകില്ലെന്നും അങ്ങനെ കാണണമെങ്കിൽ എന്തെങ്കിലും സാധനമോ സേവനമോ വാങ്ങണമെന്നും കോടതി വ്യക്തമാക്കി.

തിരുവനന്തപുരം പേരൂർക്കട പൊലീസ് 2021ൽ രജിസ്റ്റർ ചെയ്ത അനാശാസ്യ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാം പ്രതി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വിജി അരുണിന്റെ ബെഞ്ച് ഉത്തരവിട്ടത്.

ലൈംഗികത്തൊഴിലാളി ഒരിക്കലും ഒരു ഉത്പന്നമല്ല. അവർ പലപ്പോഴും മനുഷ്യക്കടത്തിന്റെ ഇരകളും മറ്റുള്ളവരുടെ ശാരീരികസുഖത്തിനായി സ്വന്തംശരീരം നൽകാൻ നിർബന്ധിതരാകുന്നവരുമാണ്. സുഖംതേടുന്നവർ നൽകുന്ന പണത്തിലേറെയും പോകുന്നത് അനാശാസ്യകേന്ദ്രം നടത്തിപ്പുകാരുടെ കൈകളിലേക്കായിരിക്കും. അതിനാൽ അനാശാസ്യ കേന്ദ്രത്തിലെത്തി ലൈംഗികബന്ധത്തിനായി പണം നൽകിയയാളുടെ പേരിൽ അനാശാസ്യപ്രവർത്തന നിരോധന നിയമത്തിലെ വകുപ്പ് 5(1) ഡി പ്രകാരമുള്ള പ്രേരണക്കുറ്റം നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി.

MORE NEWS
കെ സി വേണുഗോപാലിന്റെ മോതിരത്തിന് പിന്നാലെ സ്വർണമാലയും, സുജിത്തിന് കോൺഗ്രസിന്റെ സമ്മാനങ്ങൾ
അനുമതി തേടാത്തത് ഗുരുതര വീഴ്‌ച; ശബരിമലയിലെ സ്വർണപാളികൾ മാറ്റിയത് അനുചിതം, വിശദീകരണം തേടി ഹൈക്കോടതി
ഇനി വെറും മുഖ്യമന്ത്രി പോര, ബഹുമാനം ചേർക്കണം; സർക്കുലർ പുറത്തിറക്കി ഭരണപരിഷ്‌കാര വകുപ്പ്
വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ  സുഹൃത്തുക്കൾക്കും  പങ്ക്, അന്വേഷണം
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.